സോളർ വിവാദം; ‘ഞാന്‍‌ ഒറ്റയ്ക്കല്ല, ഈ കഥ മുഴുവന്‍ അറിയുന്നവരുണ്ട്’: ഗണേഷ്കുമാര്‍

സോളർ വിവാദത്തില്‍ തോന്നിവാസങ്ങള്‍ തനിക്കെതിരെ പറഞ്ഞാല്‍ ഒറ്റയ്ക്കല്ല എല്‍‌ഡിഎഫും മറുപടി പറയുമെന്ന് കെബി ഗണേഷ്കുമാര്‍. സിബിഐ റിപ്പോർട്ടിൽ തനിക്കെതിരെ  ഗൂഢാലോചന നടത്തിയതായി  പരാമർശമില്ലെന്നും ആർ ബാലകൃഷ്ണ പിള്ള കേസിൽ ഇടപെട്ടിട്ടുണ്ടെങ്കിൽ അത് യുഡിഎഫിലെ ചില പ്രമുഖ നേതാക്കൾ ആവശ്യപ്പെട്ടിട്ടാണെന്നും കെബി ഗണേഷ്കുമാര്‍‌ പറഞ്ഞു. 

സോളര്‍ വിഷയത്തില്‍‌ നിയമസഭയില്‍ അര്‍ധസത്യം മാത്രമേ പറഞ്ഞുളളുവെന്നും ബാക്കി കൈവശമുണ്ടെന്നുമായിരുന്നുവെന്നും ആരോപണങ്ങള്‍ക്ക് കെബി ഗണേഷ്കുമാറിന്‍റെ മറുപടി. ഗൂഢാലോചന നടത്തിയതായി സിബിഐ റിപ്പോർട്ടിൽ എവിടെയും പരാമർശമില്ലെന്നും, ഗൂഢാലോചന നടത്തിയല്ല രാഷ്ട്രീയത്തിൽ വന്നത്. 

വിവരമില്ലാത്ത പാവങ്ങളുടെ മുന്നിൽ കള്ളം അടിച്ചിറക്കുകയാണ് മാധ്യമങ്ങളെന്നും ഗണേഷ്കുമാര്‍ പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പു വയ്ക്കാത്തതിനെയും ഗണേഷ്കുമാര്‍ വിമര്‍ശിച്ചു. കൊല്ലം കൊട്ടാരക്കരയില്‍ കേരള കോണ്‍ഗ്രസ് ബിയുടെ സമ്മേളനത്തിലായിരുന്നു കെ. ബി. ഗണേഷ്കുമാറിന്‍റെ മറുപടി. ഇടതുമുന്നണി കണ്‍വീനര്‍ ഇ. പി. ജയരാജനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. 

KB Ganeshkumar's reply to the allegations that only half the truth was told in the assembly on the solar issue

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ

Enter AMP Embedded Script