വിഴിഞ്ഞം തുറമുഖത്തിന്റെ അടുത്ത ഘട്ടങ്ങളുടെ പ്രഖ്യാപനം നാളെ

vizhinjam-port
SHARE

വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ പ്രഖ്യാപനം നാളെ. ആദ്യ കപ്പലിന് സ്വീകരണം നൽകുന്ന ചടങ്ങിൽ വച്ച് അദാനിപോർട്സ് സി.ഇ.ഒ കരൺ അദാനി ഇക്കാര്യം പ്രഖ്യാപിച്ചേക്കും. പതിനായിരം കോടിയാണ് അടുത്ത ഘട്ടത്തിന്‍റെ ചെലവ്. 

പ്രതിപക്ഷം 30 ലക്ഷം കണ്ടെയ്നറുകൾ എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് വിഴിഞ്ഞം തുറമുഖം എത്തണമെങ്കിൽ 3 ഘട്ടങ്ങളും  പൂർത്തിയാകണം. ഒന്നാം ഘട്ടത്തിന്റെ കമ്മീഷനിങ് അടുത്ത മെയ് മാസം നടക്കുമെന്നാണ് പ്രതീക്ഷ. ഒന്നാം ഘട്ടത്തിൽ ലക്ഷ്യമിട്ട ബിസിനസിന്‍റെ 70% കൈവരിച്ച ശേഷം മതി രണ്ടാം ഘട്ട നിർമാണം എന്നാണ് സർക്കാരുമായി ഒപ്പുവച്ച കരാർ. എന്നാൽ അതിനു കാത്തുനിൽക്കാതെ രണ്ടാംഘട്ട നിർമ്മാണത്തിലേക്ക് കടക്കാനാണ് ആദാനി ഗ്രൂപ്പിൻറെ തീരുമാനം. ഇതിന്‍റെ മാസ്റ്റർ പ്ലാൻ തയ്യാറായി കഴിഞ്ഞു. പാരിസ്ഥിതിക അനുമതിക്കായി അദാനി ഗ്രൂപ്പും സർക്കാരും അപേക്ഷിച്ചിട്ടുണ്ട്. 

ഹിയറിങ് ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയേ അനുമതി കിട്ടുകയുള്ളു. രണ്ടാംഘട്ടത്തിൽ പുലിമുട്ടിന്‍റെ നീളം നാല് കിലോമീറ്ററാകും ഒന്നാം ഘട്ടത്തിൽ ബർത്തിന്‍റെ നീളം 800 മീറ്ററാണ്. രണ്ടാം ഘട്ടത്തിൽ ബർത്തിന്‍റെ നീളം 1200 മീറ്ററും. കണ്ടെയ്നർ യാർഡ് ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും ആനുപാതികമായി വലുതാകും. രണ്ടാംഘട്ടത്തിന്റെ നിർമ്മാണ ചെലവ് 10000 കോടിയോളം വരും. ഇത് പൂർണമായും അദാനി ഗ്രൂപ്പാണ് വഹിക്കുന്നത്. രണ്ടാം ഘട്ടത്തിൽ പുലിമുട്ട് നിർമിക്കുന്നതിന്‍റെ ചെലവും അദാനി ഗ്രൂപ്പിന്‍റെ ഉത്തരവാദിത്വമാണ്. ഗൗതം അദാനിയുടെ മകനും അദാനിപോർട്സ് സി.ഇ.ഒയുമായ കരൺ അദാനി ഇക്കാര്യങ്ങൾ നാളെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

Announcement of next steps of Vizhinjam port tomorrow

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.

MORE IN KERALA
SHOW MORE