ഇരട്ടി മധുരം; വടംവലിയില്‍ തിളങ്ങി അച്ഛനും മകളും

വടംവലിയിൽ കേരളത്തിൽ നിന്ന് ഇന്ത്യയ്ക്കു വേണ്ടി ആദ്യ പരിശീലകനായി പാലക്കാട് സ്വദേശി ടെലിൻ കെ.തമ്പി. ഈ വർഷത്തെ ഇന്ത്യ മിസ് ടഗ് ഓഫ് വാറായി ടെലിന്റെ മകൾ ക്രിസ്റ്റി കെ.ടെലിനും തെരഞ്ഞെടുക്കപ്പെട്ടത് ഇരട്ടി മധുരമായി. സെപ്റ്റംബറില്‍ മലേഷ്യയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പാണ് ഇരുവരുടെയും ലക്ഷ്യം. 

ദേശീയ വനിത ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി മൂന്നാം തവണയും കേരളത്തിന് ചാമ്പ്യൻ പട്ടം നേടിക്കൊടുത്തതില്‍ ടെലിന്‍ കെ.തമ്പിക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ പാലക്കാട് ജില്ല ടീമിനെയും കേരള ടീമിനെയും നേട്ടത്തിന്റെ നെറുകയിൽ എത്തിച്ചതിന്റെ അംഗീകാരം കൂടിയാണ് പരിശീലക സ്ഥാനം. അടുത്തമാസം 14 മുതൽ 18 വരെ കോലാലംപൂരില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ടീമിന്റെ പരിശീലകനായി ടെലിനും ക്യാപ്റ്റനായി മകൾ ക്രിസ്റ്റിയും കളത്തിലുണ്ടാവും. 

ക്രിസ്റ്റി കെ.ടെലിൻ, എലിസബത്ത് കെ.ടെലിൻ എന്നിവരാണ് പിതാവിന്റെ പാത പിന്തുടര്‍ന്ന് വടം വലിയില്‍ നേട്ടം കൊയ്യുന്നത്. കഴിഞ്ഞദിവസം തമിഴ്നാട്ടില്‍ നടന്ന ദേശീയ വടംവലിയിൽ സീനിയർ വുമൺ 500 കിലോ വനിത ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ കേരള ടീമിന്റെ ക്യാപറ്റനാണ് ക്രിസ്റ്റി, സഹോദരി എലിസബത്ത് അണ്ടർ 15 കേരള ടീമിന്റെ ക്യാപറ്റനായി സ്വർണ്ണ മെഡൽ നേടിയതും മികവാണ്.

Enter AMP Embedded Script