'അരിക്കൊമ്പന് ദുരിത ജീവിതം; ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തണം': ജാഥ

അരിക്കൊമ്പന്റെ ദുരിതം അവസാനിപ്പിക്കണമെന്നും ആരോഗ്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലത്ത് മൃഗസംരക്ഷണ സംഘടനയുടെ നേതൃത്വത്തില്‍ ജാഥ സംഘടിപ്പിച്ചു. അരിക്കൊമ്പനെ തമിഴ്നാട്ടില്‍ നിന്ന് തിരികെ കേരളത്തില്‍ എത്തിക്കണമെന്ന്  മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

അനിമൽ റെസ്ക്യൂ റിഹാബിലിറ്റേഷൻ ആൻഡ് ഓവറോൾ വെൽനെസ്സ് എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധജാഥ. അരിക്കൊമ്പന് ദുരിത ജീവിതമാണെന്നും ആരോഗ്യ പരിരക്ഷയും സുരക്ഷയും ഉറപ്പു വരുത്തണമെന്നുമായികുന്നു ആവശ്യം. ആനയുടെ തുമ്പിക്കൈയില്‍ ഉണ്ടായ മുറിവില്‍ ആശങ്കയുണ്ടെന്ന് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ പറഞ്ഞു.

കൊല്ലം ബീച്ചില്‍ നിന്ന് ചിന്നക്കട ബസ് വേ വരെയായിരുന്നു പ്രതിഷേധ ജാഥ.

Enter AMP Embedded Script