ഏഷ്യൻ ഗെയിംസിന് യോഗ്യത നേടി ;പക്ഷേ പങ്കെടുക്കാൻ സഹായം വേണം

ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ സഹായം തേടി മലയാളിയായ  വനിതാ രാജ്യാന്തര അത്ലീറ്റ്. ദേശീയ സീനിയർ മീറ്റിൽ ട്രിപ്പിൾ ജംപിൽ സുവർണ നേട്ടത്തോടെ ഏഷ്യൻ ഗെയിംസിന് യോഗ്യത നേടിയ എൻ.വി. ഷീനയാണ് കായിക കുതിപ്പിനായി കനിവു തേടുന്നത്. ഒരുകായിക സ്കീമിലും ഉൾപ്പെടാത്ത ഷീനയ്ക്ക് , ഉള്ള ജോലിയിൽ നിന്നു കിട്ടുന്ന തുച്‌ഛവേതനം കൊണ്ടു വേണം  പരിശീലനത്തിനൊപ്പം ജീവിതവും കൊണ്ടുപോകാൻ. കേവലമൊരു സ്കൂൾ മീറ്റിലെ ഏതെങ്കിലുമൊരു ജേതാവിന്റെതല്ല ഈ വാക്കുകകൾ. മറിച്ച്, ഏഷ്യൻ ഗെയിംസിനു തയാറെടുക്കുന്ന ഒരു രാജ്യാന്തര ട്രിപ്പിൾ ജംപറുടെ പരിവേദനമാണിത്. ഏഷ്യൻ നിലവാരത്തിലുള്ള ഓരോ കായിക പ്രതിഭയുടെയും സ്വപനമാണ് ഏഷ്യൻ ഗെയിംസിൽ ഒരു പതക്കം. പ്രതിബന്ധങ്ങളെ നേട്ടങ്ങളാക്കുന്ന ഷീന ഇപ്പോൾ അതിനടുത്താണ്രാജ്യാന്തര അത്ലീറ്റ് ആയ പരിശീലകനും പ്രതീക്ഷയിലാണ്.ഏഷ്യൻ ചാമ്പ്യൻഷിപ്പിലും, ദേശീയ ഗെയിംസിലുമൊക്കെ മെഡൽ നേട്ടമുണ്ട് തൃശൂർ സ്വദേശിനി ഷീനയ്ക്ക്.സഹായിക്കണമെന്ന് വനിത രാജ്യാന്തര അത്‍ലറ്റ്

Qualified for Asian Games but need help to participate

Enter AMP Embedded Script