വർഷം മൂന്നായി; ഇഴഞ്ഞ് റോഡ്പണി; നടുവൊടിഞ്ഞ് നാട്ടുകാർ

road
SHARE

മൂന്നു വര്‍ഷമായിട്ടും ത‍ൃശൂര്‍ ആനമല മലക്കപ്പാറ റോഡ് പണി എങ്ങുമെത്തിയില്ല. വിനോദ സഞ്ചാരികളുടെ ഇഷ്‍‌‍ട കേന്ദ്രത്തിലേക്കുള്ള പാത കാലങ്ങളായി തകര്‍ന്ന് തന്നെയാണ്. 18 മാസം കൊണ്ട് പണിപൂര്‍ത്തീകരിക്കേണ്ട റോഡാണ് മൂന്നു വര്‍ഷമായിട്ടും പകുതി പോലും എത്താതെ കിടക്കുന്നത്..

ആനമല മലക്കപ്പാറ റോഡ് പണി എന്തായി എന്ന് ചോദിച്ചാല്‍ ഇങ്ങനെ ചിരിയാകും മറുപടി. ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കേണ്ട റോ‍‍ഡ് പണി വര്‍ഷം മൂന്നായിട്ടും എവിടെയും എത്തിയില്ല. പല തവണ പാത അടച്ചിട്ടിട്ടും നാലില്‍ ഒരു ഭാഗം പോലും പൂര്‍ത്തിയാക്കാനായിട്ടില്ല.

32 കിലോ മീറ്റര്‍ റോഡ് നവീകരണത്തിന് കിഫ്‌‌ബിയില്‍ നിന്ന് 21 കോടി രൂപയാണ് അനുവദിച്ചത്. 2020 ല്‍ പദ്ധതി ആരംഭിച്ചു. പിന്നീടങ്ങോട്ട് ഇഴഞ്ഞായിരുന്നു നീക്കം. പല വേള പണി പൂര്‍ണമായും മുടങ്ങി. കരാറുകാരന്‍ ആവശ്യമായ തൊഴിലാളികളെയോ മെഷീനുകളോ ഒരുക്കാത്തതാണ് പണി നീണ്ടു പോകാന്‍ കാരണമെന്നാണ് പരാതി.  വര്‍ഷം മൂന്നായിട്ടും ആകെ പൂര്‍ത്തീകരിക്കാനായത് മൂന്നു കിലോമീറ്ററില്‍ താഴെ മാത്രം.

ടാര്‍ മാലിന്യം വന്‍തോതില്‍ കാട്ടിലേക്ക് തള്ളുന്നതായും പണി പൂര്‍ത്തീകരിച്ച ഭാഗങ്ങളില്‍ അപാകതകളുണ്ടെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നുണ്ട്. ദിനം പ്രതി റോഡില്‍ കൂടിവരുന്ന ഗര്‍ത്തങ്ങള്‍ കാരണം നട്ടൊല്ലൊടിയുന്ന സ്ഥിതിയിലാണ് യാത്രക്കാര്‍

MORE IN KERALA
SHOW MORE