'വേദനയുണ്ട് ഗയ്സ്; പക്ഷേ അരിക്കൊമ്പന് വേണ്ടിയല്ലേ...'; ടാറ്റുവുമായി യുവാവ്

ചിന്നക്കനാലിലെ ജനവാസ കേന്ദ്രത്തില്‍ ഭീതി പടര്‍ത്തിയതിനെ തുടര്‍ന്ന് വനംവകുപ്പ് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പനെ കയ്യില്‍ പച്ച കുത്തി ആരാധകന്‍. അരിക്കൊമ്പനെ നമ്മള്‍ തിരിച്ച് കൊണ്ടുവന്നിരിക്കുകയാണെന്നും, ചെറിയ വേദനയുണ്ടെന്നും അരിക്കൊമ്പന് വേണ്ടി ഇതിനപ്പുറവും ചെയ്യുമെന്നാണ് വിഡിയോയിലെ യുവാവ് പറയുന്നത്. വിഡിയോ കാണാം. 

അരിക്കൊമ്പനെ പച്ച കുത്തിയത് ശരിയായില്ലെന്നും കൊമ്പ് ഇങ്ങനെ വളഞ്ഞിട്ടല്ലെന്നും നേരെ താഴേയ്ക്കാണെന്നും ഫാന്‍സില്‍ ഒരാള്‍ കമന്റ് ചെയ്തിട്ടുണ്ട്. ഈ വിഡിയോ കണ്ടിട്ടെങ്കിലും അരിക്കൊമ്പനെ തിരിച്ചു കൊണ്ടുവരട്ടെയെന്നും ചിലര്‍  കമന്റ് ചെയ്തിട്ടുണ്ട്. 

അതേസമയം, അരിക്കൊമ്പന്‍ തമിഴ്നാട്ടിലെ മേഘമലയിലാണ് നിലവിലുള്ളത്. ആന ഉള്‍ക്കാട്ടിലായതിനാല്‍ കൃത്യമായ സിഗ്നല്‍ ലഭിക്കുന്നില്ലെന്നാണ് വനംവകുപ്പിന്റെ പ്രതികരണം. കേരളം കൃത്യമായ വിവരങ്ങള്‍ നല്‍കുന്നില്ലെന്ന ആക്ഷേപം തമിഴ്നാടും ഉയര്‍ത്തിയിട്ടുണ്ട്. 

Arikomban Tattoo

Enter AMP Embedded Script