രാഹുൽ ഗാന്ധിയുടെ ‘കൈത്താങ്ങ്’; ഉയര്‍ന്നത് 6 വീടുകള്‍; താക്കോ‍ൽദാനം നാളെ

home
SHARE

രാഹുൽ ഗാന്ധി എംപിയുടെ ‘കൈത്താങ്ങ്’ പദ്ധതിയിൽ നിർമാണം പൂർത്തീകരിച്ച 6 ഭവനങ്ങളുടെ താക്കോൽ ദാനം നാളെ വൈകിട്ട് 4.30 ന് മുക്കത്ത് രാഹുൽ ഗാന്ധി എംപി നിർവഹിക്കും. 15 വീടുകളുടെ നിർമാണം പുരോഗതിയിലാണെന്ന് എംപിയുടെ ഓഫിസ് അറിയിച്ചു. 200 വീടുകൾ പൂർത്തീകരിച്ച് കൈമാറാനാണ് പദ്ധതി.

മലപ്പുറം, വയനാട് ജില്ലകളിലും തിരുവമ്പാടി നിയോജക മണ്ഡലത്തിലും നിർമാണം പൂർത്തീകരിച്ച 6 വീടുകളുടെ താക്കോ‍ൽദാനമാണ് നാളെ മുക്കത്ത് നടത്തുന്നത്. താക്കോൽദാന ചടങ്ങിനൊപ്പം യുഡിഎഫിന്റെ ബഹുജന കൺവൻഷനിലും രാഹുൽ ഗാന്ധി എംപി പങ്കെടുക്കും. മുക്കം –അരീക്കോട് റോഡിൽ പിസി ജംക്‌ഷനിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് പരിപാടി.

MORE IN KERALA
SHOW MORE