
പത്തനംതിട്ട കൈപ്പട്ടൂരിൽ കോൺക്രീറ്റ് മിക്സിങ് യൂണിറ്റുമായി വന്ന ലോറി ബസിന് മുകളിലേക്ക് മറിഞ്ഞ് അപകടം. ബസും വശത്തേക്ക് മറിഞ്ഞു. പതിനഞ്ചു പേർക്ക് പരുക്കേറ്റു. രാവിലെ 10.06 ന് കൈപ്പട്ടൂർ VHSS സ്കൂളിന് മുന്നിലായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ ലോറി നിയന്ത്രണം തെറ്റി ബസിലേക്ക് വീണു ബസും മറിയുകയായിരുന്നു. ലോറി ഡ്രൈവർക്കും പരുക്കുണ്ട്. കോൺക്രീറ്റ് മിക്സുമായി വരുമ്പോഴായിരുന്നു അപകടം
സ്കൂൾ വിദ്യാർഥികളാണ് രക്ഷാപ്രവർത്തനത്തിന് ആദ്യം ഓടിയെത്തിയത്. ചില്ലു പൊട്ടിച്ച് ലോറി ഡ്രൈവറെ പുറത്തെടുക്കുന്നതിനിടെ ദേവദത്ത് എന്ന വിദ്യാർഥിയുടെ കയ്ക്ക് പരുക്കേറ്റു
അപകടത്തിന് ഒരു മിനിറ്റ് മുമ്പു വരെ വാഹനങ്ങൾ വീണിടത്ത് വിദ്യാർഥികളുണ്ടായിരുന്നു. വിദ്യാർഥികളെല്ലാം സ്കൂളിലേക്ക് കയറിയ ശേഷമായിരുന്നു അപകടം പരുക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവർക്കും ബസിലുണ്ടായിരുന്ന ഒരു സ്ത്രീയ്ക്കുമാണ് സാരമായ പരുക്കുള്ളത