അമ്മ വീട്ടിലില്ലാത്തതിനാല്‍ ഭക്ഷണത്തിന് രുചിയില്ലെങ്കില്‍ ക്ഷമിക്കണം എന്ന് പറഞ്ഞുള്ള ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്ഐ നല്കുന്ന 'ഹൃദയപൂര്‍വ്വം' പൊതിച്ചോറില്‍ നിന്നും കിട്ടിയതാണ് ഈ കുറിപ്പ്. ഈ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയും. കേരളം എന്ന തലക്കെട്ടെടെയാണ് ബിന്ദുകൃഷ്ണ കുറിപ്പ് പങ്കുവച്ചത്.
'ചേട്ടാ ചേച്ചീ ഉമ്മാ താത്താ അമ്മാ. ഈ പൊതി കിട്ടുന്നവര്‍ ക്ഷമിക്കണേ. അമ്മ വീട്ടിലില്ല. സ്കൂളില്‍ പോകാനുള്ള തന്ത്രപ്പാടില്‍ ഉണ്ടാക്കിയതാണ്. രുചിയില്ലെങ്കില്‍ ക്ഷമിക്കുക. നിങ്ങളുടെ രോഗം വേഗം ഭേതമാകട്ടെ..' കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്ന ഈ കുറിപ്പ് നിമിഷ നേരങ്ങള്‍ കൊണ്ട് വൈറലാവുകയായിരുന്നു. ഇടതുനേതാക്കള്‍ അടക്കമുള്ളവര്‍ കുറിപ്പ് പങ്കുവച്ചിരുന്നു.
ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് ഡിവൈഎഫ്ഐ ഈ പദ്ധതി നടപ്പാക്കുന്നത്. വര്‍ഷങ്ങളായി ആശുപത്രികളില്‍ രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ പൊതിച്ചോര്‍ വിതരണം ചെയ്യുന്നുണ്ട്.