കൊച്ചിയിലെ സുനാമി ഇറച്ചി വേട്ട; പ്രതി ജുനൈസിന്റെ പേരിൽ വധശ്രമക്കേസും

tsunami junais
SHARE

കളമശേരിയില്‍ പിടികൂടിയ പഴകിയ മാംസം എത്തിച്ചത് പൊള്ളാച്ചിയില്‍ നിന്നെന്ന് അറസ്റ്റിലായ സ്ഥാപന ഉടമ ജുനൈസ്. വധശ്രമമടക്കമുള്ള കേസുകളിലെ പ്രതികൂടിയാണ് ജുനൈസെന്ന് കൊച്ചി ഡിസിപി എസ്. ശശിധരന്‍. പറവൂരിലെ  ഭക്ഷ്യവിഷബാധക്ക് കാരണമായത് സാല്‍മണല്ലോ ബാക്ടീരിയയെന്ന് ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍ സ്ഥിരീകരിച്ചു.

കളമശേരി കൈപ്പടമുകളിലെ വാടക വീട്ടില്‍ നിന്ന് അഞ്ഞൂറ് കിലോയിലധികം പഴകിയ കോഴിയിറച്ചി പിടികൂടിയ കേസിലെ മുഖ്യമന്ത്രി സ്ഥാപന ഉടമ മണ്ണാര്‍ക്കാട് സ്വദേശി ജുനൈസിലെ ഇന്നലെ രാത്രിയാണ് മലപ്പുറത്ത് നിന്ന് പൊലീസ് പിടുകൂടിയത്. ഇയാള്‍ടെ സഹായി നിസാബാണ് രണ്ടാം പ്രതി. ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പൊള്ളാച്ചിയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് കൊച്ചിയിലെത്തിക്കുന്ന കോഴിയിറച്ചി വില കുറച്ച് തന്നെയാണ് നഗരത്തിലെ ഹോട്ടലുകളിലടക്കം വില്‍പന നടത്തിയിരുന്നതെന്ന് ജുനൈസ് മൊഴി നല്‍കി. സ്ഥിരമായി ഇറച്ചി നല്‍കുന്ന ഹോട്ടലുകളുടെ പേര് വിവരങ്ങളും പൊലീസിന് നല്‍കിയിട്ടുണ്ട്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷമായിരിക്കും മറ്റ് പരിശോധനകള്‍. 

പറവൂര്‍ മജ്്ലിസ് ഹോട്ടലില്‍ 106 പേരുെട ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കിയത് സാല്‍മണല്ലോ ബാക്ടീരിയയെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. കളമശേരി മെഡിക്കല്‍ കോളജില്‍ നടത്തി പരിശോധയിലാണ് ബാക്ടീരയയുെട സാന്നിധ്യം കണ്ടെത്തിയത്. പഴകിയ കോഴിയിറച്ചി മുട്ട മുട്ട കൊണ്ടുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ എന്നിവയിലാണ് സാല്‍മണല്ലോ ബാക്ടീരയെ കണ്ടുവരുന്നത്. മജ്്ലിസില്‍ നിന്ന് മയോണൈസ് കഴിച്ചവരിലാണ് കൂടുതലും രോഗബാധയുണ്ടായതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 106 പേരുടെ ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കിയ മജ്്ലിസ് ഉടമകള്‍ക്കെതിരെ വധശ്രമകുറ്റം ചുമത്തി കേസെടുത്ത പറവൂര്‍ പൊലീസ് പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.

MORE IN KERALA
SHOW MORE