പച്ചക്കറി കൃഷിയില്‍ നൂറുമേനി; കൃഷിയുടെ നല്ലപാഠം പറഞ്ഞ് വിദ്യാർത്ഥികൾ

farmingwb
SHARE

കൃഷിയുടെ നല്ലപാഠം പങ്കുവെക്കുകയാണ് വയനാട് പിണങ്ങോട് ഗവ.യുപി സ്കൂള്‍. വിദ്യാലയ വളപ്പിലെ ഇരുപതുസെന്‍റ് സ്ഥലത്താണ് അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളയിക്കുന്നത്. ഇതിനോടകം നിരവധി പുരസ്കാരങ്ങളും ഈ ഹരിതവിദ്യാലയത്തെ തേടിയെത്തി.

പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത കൈവരിക്കുകയാണ് പിണങ്ങോട് ഗവ.യു.പി സ്കൂള്‍. വിളഞ്ഞു നില്‍ക്കുന്ന കൃഷിത്തോട്ടമാണ്  വിദ്യാലയത്തിലേക്ക് പ്രവേശിക്കുന്നവരെ സ്വീകരിക്കുന്നത്. ഒഴിവു സമയങ്ങളില്‍ സ്കൂളിലെ അധ്യാപകരും പിടിഎ അംഗങ്ങളും  കുട്ടികളും കൃഷിയിടത്തിലുണ്ടാകും. അഷ്റഫ് മാഷാണ് ഉദ്യമത്തിന് ചുക്കാന്‍ പിടിക്കുന്നത്. എല്ലാവരും കൃഷിയിടത്തിലേക്കെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകള്‍  പ്രചോദനമായി.

കാബേജ്, കോളിഫ്ലവര്‍, തക്കാളി, പച്ചമുളക്, ചീര തുടങ്ങിയാണ്  ഇരുപത് സെന്‍റ് സ്ഥലത്ത് കൃഷിചെയ്യുന്നത്. കൂടാതെ കപ്പയും സമദ്ധിയോടെ വിളയുന്നു.  ജൈവരീതിയില്‍ വിളയിച്ചെടുക്കുന്നവ പൂര്‍ണമായും കൂട്ടികള്‍ക്ക്  ഉച്ചഭക്ഷണത്തിനാണ് ഉപയോഗിക്കുന്നത്. കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കുയാണ് ഇനിയുള്ള ലക്ഷ്യം.

MORE IN KERALA
SHOW MORE