വെട്ടിക്കുറച്ച് റോ-റോ സർവീസ്: വൈപ്പിനിലേക്ക് യാത്രാദുരിതം രൂക്ഷം

ro-ro-boat
SHARE

തകരാറിനെ തുടര്‍ന്ന് റോ-റോ സര്‍വീസ് വെട്ടിക്കുറച്ചതോടെ വൈപ്പിനിലേക്കുള്ള യാത്രാദുരിതം രൂക്ഷം. രണ്ട് റോ-റോകളിലൊന്ന് കട്ടപ്പുറത്തായതോടെ സര്‍വീസ് നടത്തുന്ന റോ-റോയില്‍ അനുഭവപ്പെടുന്നത് വന്‍തിരക്ക്. സര്‍വീസുകള്‍ക്കായി പ്രത്യേക കമ്പനിയെന്ന കൊച്ചി കോര്‍പ്പറേഷന്‍റെ ഉറപ്പ് വര്‍ഷങ്ങള്‍ക്കിപ്പുറവും നടപ്പായിട്ടില്ല

റോ–റോയില്‍ ഒന്ന് കയറിപ്പറ്റാന്‍ യാത്രക്കാരുടെ പെടാപ്പാടാണ്. മൂന്നാഴ്ച മുന്‍പ് അറ്റകുറ്റപണിക്ക് കയറ്റിയ റോ–റോകളിലൊന്ന് തിരിച്ചെതാത്തതാണ് തിരക്കിന് കാരണം. ഫോര്‍ട്ട്കൊച്ചിയില്‍ നിന്ന് വൈപ്പിനിലേക്ക് റോഡ് മാര്‍ഗം യാത്രചെയ്യാന്‍ ചുരുങ്ങിയത് ഒരുമണിക്കൂര്‍ വേണം. ആ യാത്ര റോ–റോയിലെങ്കില്‍ വേണ്ടത് അഞ്ച് മിനിറ്റ്. യാത്രാക്ലേശം പരിഹരിക്കാന്‍ ആരംഭിച്ച സര്‍വീസ് ദുരന്തമായതില്‍ മുഖ്യ പങ്ക് കോര്‍പ്പറേഷനാണ്. 

യാത്രാക്ലേശം പരിഹരിക്കാന്‍ ഫോര്‍ട്ട്കൊച്ചി–വൈപ്പിന്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഫോര്‍ട്ട് ക്വീന്‍ ബോട്ട് ഗോശ്രീ ജംക്ഷനില്‍ നിന്ന് സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.

MORE IN KERALA
SHOW MORE