ഇരയോടൊപ്പം ഓടും; വേട്ടക്കാരനോടൊപ്പം വേട്ട..’; ഡിവൈഎഫ്ഐക്കെതിരെ ഷാഫി

shafi-post
SHARE

കണ്ണൂർ തലശേരിയിലെ ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ഡിവൈഎഫ്ഐയുടെ ലഹരി വിരുദ്ധ പരിപാടിയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ലഹരിമാഫിയക്കെതിരെ പ്രവര്‍ത്തിച്ചതിനാണ് ഖാലിതിനെയും ഷമീറിനെയും കൊലപ്പെടുത്തിയത്. വാര്‍ത്തയും ദൃശ്യവും പുറത്ത് വന്നതിന് പിന്നാലെ ഡിവൈഎഫ്ഐക്കും സിപിഎമ്മിനുമെതിരെ വലിയ തരത്തിലുള്ള വിമര്‍ശനമാണ് ഉയരുന്നത്. ഇത്തരം സംഘങ്ങളെ പ്രോത്സാഹിപ്പിച്ച് രാഷ്ട്രീയ എതിരാളികൾക്കെതിരെ ഉപയോഗിച്ച് ഒടുവിൽ അവർ നിങ്ങളെ തന്നെ കൊന്ന് തുടങ്ങിയിരിക്കുന്നു എന്ന് പറഞ്ഞ് ഷാഫി പറമ്പില്‍ എം.എല്‍എ. 

'ആഭ്യന്തര വകുപ്പിനെ നോക്ക് കുത്തി എന്ന് വിളിച്ചാൽ അത് പോലും മാനഷ്ടത്തിന് കേസ് കൊടുക്കുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. ഒരു വശത്ത്‌ ഇരയോടൊപ്പം ഓടുകയും മറുവശത്ത് വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന ഏർപ്പാടാണ് ഇത്തരം വിഷയങ്ങളിലെ സിപിഎം നിലപാട്'. ഷാഫി ഫെയ്സ്ബുക്കില്‍ കുറിച്ചു. 

കുറിപ്പ് ഇങ്ങനെ:  

തലശ്ശേരിയിൽ DYFI പരിപാടികളിൽ പങ്കെടുക്കുന്ന ലഹരി മാഫിയ അംഗമാണ് രണ്ട് സിപിഎം പ്രവർത്തകരെ വെട്ടിക്കൊല്ലുന്നത്. ഇത്തരം സംഘങ്ങളെ പ്രോത്സാഹിപ്പിച്ച് രാഷ്ട്രീയ എതിരാളികൾക്കെതിരെ ഉപയോഗിച്ച് ഒടുവിൽ അവർ നിങ്ങളെ തന്നെ കൊന്ന് തുടങ്ങിയിരിക്കുന്നു. കള്ളക്കടത്ത് സ്വർണ്ണം തട്ടിയെടുക്കുന്ന മാഫിയ(ഷുഹൈബിനെ കൊല്ലാൻ ഉപയോഗിച്ച ഗുണ്ടാ സംഘത്തിലെ അംഗങ്ങൾ ഉൾപ്പടെ ) കൂടുതൽ പറയിപ്പിക്കരുതെന്ന് പറഞ്ഞ് DYFI നേതാക്കളെ വെല്ലുവിളിച്ചത് നമ്മൾ കണ്ടതാണ്. കല്ല്യാണ വീട്ടിൽ പരസ്പരം ബോംബെറിഞ്ഞ വാർത്തയും മറക്കാറായിട്ടില്ല.

ഇപ്പോഴിതാ ലഹരി മാഫിയ രണ്ട് പേരെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നു. ആഭ്യന്തര വകുപ്പിനെ നോക്ക് കുത്തി എന്ന് വിളിച്ചാൽ അത് പോലും മാനഷ്ടത്തിന് കേസ് കൊടുക്കുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. ഒരു വശത്ത്‌ ഇരയോടൊപ്പം ഓടുകയും മറുവശത്ത് വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന ഏർപ്പാടാണ് ഇത്തരം വിഷയങ്ങളിലെ സിപിഎം നിലപാട്. ലഹരിക്കെതിരായ യുദ്ധത്തിൽ പങ്കെടുക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നതിന് മുൻപ് ഭരണത്തണലിൽ ഇത്തരം മാഫിയകളെ നിങ്ങടെ അക്രമ പ്രവർത്തനങ്ങളിൽ സഖ്യ കക്ഷി ആക്കുന്നത് സിപിഎം ആദ്യം അവസാനിപ്പിക്കണം– കുറിപ്പ് ഇങ്ങനെ. 

കണ്ണൂർ തലശേരിയിൽ രണ്ടു പേരെ വെട്ടി കൊന്ന കേസിൽ മുഴുവൻ പ്രതികളും പിടിയിൽ. മുഖ്യപ്രതി പാറായി ബാബുവിനെ ഇരിട്ടിയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക തർക്കവും ലഹരി വിൽപന ചോദ്യം ചെയ്തതുമാണെന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട ഖാലിതിന്റെയും ഷമീറിന്റെയും മൃതദേഹം ഇല്ലിക്കുന്നിലെ പൊതു ദർശനത്തിന് ശേഷം ഖബറടക്കും.

MORE IN KERALA
SHOW MORE