കേരളത്തിന്‍റെ മുഖ്യവരുമാനം വിനോദസഞ്ചാരം; കണക്കുകൾ നിരത്തി മുഖ്യമന്ത്രി

pcm-governor
SHARE

മദ്യവും ലോട്ടറിയും വില്‍ക്കുന്നതാണ് സര്‍ക്കാരിന്‍റെ മുഖ്യവരുമാനമെന്ന് പറഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രിയുടെ ഒളിയമ്പ്. കേരളത്തിന്‍റെ മുഖ്യവരുമാനം വിനോദസഞ്ചാരമാണെന്നും മറ്റുചിലതാണെന്ന് ചിലര്‍ പറയുന്നതുകൊണ്ടാണ് താനിക്കാര്യം ഓര്‍മിപ്പിക്കുന്നതെന്നും തിരുവനന്തപുരത്ത് ഹയാത്ത് റീജന്‍സി ഹോട്ടല്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

ലുലുവും ഹയാത്തും ചേര്‍ന്ന് സംസ്ഥാനത്ത് തുറക്കുന്ന മൂന്നാമത്തെ ഹോട്ടലിന്‍റെ ഉദ്ഘാടനവേളയിലായിരുന്നു ഗവര്‍ണര്‍ക്കുള്ള മുഖ്യമന്ത്രിയുടെ പരോക്ഷമറുപടി. കണക്കുകള്‍ നിരത്തി ടൂറിസം മേഖലയില്‍ കേരളം നടത്തിയ മുന്നേറ്റം മുഖ്യമന്ത്രി വിശദീകരിച്ചു. ടൂറിസം മേഖലയിലെ മുന്നേറ്റം കേരളത്തില്‍ മാത്രമല്ലെന്ന് പിന്നാലെയെത്തിയ കേന്ദ്രമന്ത്രി വി.മുരളീധരന്‍.

കേരളത്തിലെ മതസൗഹാര്‍ദവും സാഹോദര്യവും സഹവര്‍ത്തിത്വവുമാണ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതെന്ന് മുഹമ്മദ് റിയാസിന്‍റെ തിരിച്ചടി. കോണ്‍ഗ്രസിലെ വിവാദങ്ങള്‍ക്കിടെ പ്രതിപക്ഷനേതാവ് വി.ഡി.സതീശനും ശശി തരൂരും പി.കെ.കുഞ്ഞാലിക്കുട്ടിയും ചടങ്ങില്‍ ഒരുമിച്ചുപങ്കെടുത്തത് ആകാംക്ഷയുണര്‍ത്തിയെങ്കിലും പ്രസംഗങ്ങളില്‍ നേതാക്കള്‍ ജാഗ്രത പാലിച്ചു.

MORE IN KERALA
SHOW MORE