2500 കിലോയുടെ കേക്ക്; ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങി നിർമല കോളജ്

cakewb
SHARE

2500 കിലോയുടെ കേക്കുമായാണ് മുവാറ്റുപുഴ നിര്‍മല കോളജ് ഇത്തവണ ക്രിസ്മസിനെ വരവേല്‍ക്കുന്നത്. പ്രമുഖ ബേക്കറി ഗ്രൂപ്പായ ഇടക്കാട്ടുകുടി റിജന്‍സി ബേക്ക് ഹൗസിന്‍റെ സഹകരണത്തോടെയാണ് കേക്ക് ഒരുക്കുന്നത്. 

30 അടി നീളവും അഞ്ചര അടി വീതിയിലുമാണ് നിര്‍മല കോളജിന്‍റെ 2500 കിലോ കേക്ക് ഒരുങ്ങുന്നത്. നിര്‍മാണത്തില്‍ പങ്കാളികളാകുന്നത് 250 ലേറെ വിദ്യാര്‍ഥികളും അധ്യാപകരും. മായമില്ലെന്ന് മാത്രമല്ല ഒരു തുള്ളി മദ്യവും ചേര്‍ക്കാതെയാണ് കേക്ക് നിര്‍മാണം. കോളജിലെ ടൂറിസം മാനേജ്‌മെന്റ് സ്റ്റഡീസ് ഡിപ്പാര്‍ട്മാണ് ദൗത്യം ഏറ്റെടുത്തിട്ടുള്ളത്. കേക്ക് മിക്സിങ് കോളജ് മാനേജർ ഫാദർ പയസ് മലേക്കുടി ഉദ്ഘാടനം ചെയ്തു.പ്രിൻസിപല്‍ ഡോ.കെ.വി. തോമസ്, ബര്‍സാര്‍ ജസ്റ്റിന്‍ കണ്ണാടൻ എന്നിവരും പങ്കെടുത്തു.

MORE IN KERALA
SHOW MORE