
പാല്‍വില വര്‍ധിപ്പിക്കാനെടുത്ത തീരുമാനം ജനങ്ങള്‍ക്ക് ഇരുട്ടടിയായി. പാലിനൊപ്പം പാല്‍ ഉല്‍പന്നങ്ങളുടെയും വില കൂടുന്നതോടെ ഭക്ഷണപാനീയങ്ങളുടെ വില വര്‍ധനവുണ്ടായേക്കുമെന്നാണ് ഹോട്ടല്‍ വ്യാപാരികള്‍ പറയുന്നത്. ചായയും കാപ്പിയും കുടിക്കുന്നത് നിര്‍ത്തണമോയെന്നാണ് സാധരണക്കാരുടെ ചോദ്യം.