ടയർ മാറ്റുന്നതിനിടെ ജാക്കി തെന്നി മാറി വാൻ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

van-accident.jpg.image.845.440
SHARE

പിക്കപ്പ് വാനിന്റെ ടയർ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി വാൻ ശരീരത്തിൽ വീണ് ഡ്രൈവർ മരിച്ചു. പൊൻകുന്നം സ്വദേശി അഫ്സൽ ബാഷയാണ് മരിച്ചത്. സ്വന്തം വിവാഹ നിശ്ചയത്തിനുള്ള പച്ചക്കറിയെടുത്ത് മടങ്ങി വരവേയാണ് അപകടം. 

ബുധനാഴ്ച രാവിലെ പൊൻകുന്നത്തെത്തിയപ്പോൾ വാനിന്റെ പിൻഭാഗത്തെ ടയർ പഞ്ചറായി. റോഡരികിൽ വാഹനം നിർത്തിയ ശേഷം ജാക്കി ഉപയോഗിച്ച് അഫ്സൽ വാഹനം ഉയർത്തി നിർത്തി.  ടയർ മാറിയിടുന്നതിന് മുൻപ് ജാക്കി തെന്നിമാറിയതോടെ ലോഡ് നിറഞ്ഞ വാൻ അഫ്സലിന്റെ ശരീരത്തേക്ക് മറിയുകയായിരുന്നു. 

ഒരു കിലോ മീറ്റർ ദൂരം മാത്രമാണ് വീട്ടിലേക്ക് ഉണ്ടായിരുന്നതെന്നും അങ്ങേയറ്റം ദാരുണമാണ് അപകടമെന്നും നാട്ടുകാർ പറയുന്നു. വിവാഹത്തിനുള്ള പണം കണ്ടെത്താനുള്ള തത്രപ്പാടിലായിരുന്നു അഫ്സലെന്നും ബന്ധുക്കൾ പറയുന്നു. 

jacky slips while changing tyre, young man dies

MORE IN KERALA
SHOW MORE