പൊട്ടിപ്പൊളിഞ്ഞ് മാനന്തവാടി മൈസൂരു റോഡ്; യാത്രാ ദുരിതം രൂക്ഷം

mysorewb
SHARE

വയനാട്ടിലെ അന്തര്‍ സംസ്ഥാന പാതയായ മാനന്തവാടി മൈസൂരു റോഡിൽ യാത്രാ ദുരിതം രൂക്ഷമാകുന്നു. നാഗര്‍ഹോളെ ദേശീയ ഉദ്യാനത്തിലൂടെ കടന്നു പോകുന്ന റോഡ് തകർന്നിട്ടും നടപടിയില്ല.നൂറുകണക്കിന് യാത്രക്കാരാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്.

സംസ്ഥാന അതിര്‍ത്തിയായ ബാവലി മുതല്‍ കര്‍ണാടകയിലെ ഹാന്‍ഡ് പോസ്റ്റ് വരെയുള്ള റോഡ് തകർന്ന് കണ്ടുംകുഴിയുമായി. വ്യാപാരികളും കർഷകരും വിദ്യാർഥികളും ഉൾപ്പടെ നിരവധിപേരാണ് ദിവസം ഇതുവഴി കടന്നു പോകുന്നത്. നാഗര്‍ഹോളെ ദേശീയ ഉദ്യാനം വഴിയുന്ന പാതയിൽ വൈകീട്ട് 6  മുതല്‍ രാവിലെ 6 വരെ യാത്രാ അനുമതിയില്ല. റോഡ് തകർന്നതിനാൽ പകൽ സമയത്തുംയാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയായി.

മാക്കൂട്ടം ചുരത്തില്‍ ഭാരമേറിയ വാഹനങ്ങൾക്ക് നിയന്ത്രണമുള്ളതിനാല്‍ മൈസൂരു ഭാഗത്തു നിന്ന് കണ്ണൂര്‍ ജില്ലയിലേക്കുള്ള ചരക്കു ലോറികളും ബാവലി വഴിയാണ് വരുന്നത്. റോഡ് ഗതാഗതയോഗ്യമാക്കാന്‍ കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് ആവശ്യം.

MORE IN KERALA
SHOW MORE