‘സവർക്കറും ഗവർണറും ഗേറ്റിന് പുറത്ത്’; കോളജിൽ ബാനർ ഉയർത്തി എസ്എഫ്ഐ

sfi-kollam-sn-clg
SHARE

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാരും തമ്മിൽ പോര് മുറുകുമ്പോൾ പ്രതിഷേധ സ്വരം ഉയർത്തി എസ്എഫ്ഐയും. കൊല്ലം എസ്എൻ കോളജിന് മുന്നിൽ ഉയർത്തിയ ബാനറിലാണ് ഗവർണറെ വിമർശിക്കുന്നത്. ‘സവർക്കറും ഗവർണറും ഗേറ്റിന് പുറത്ത്’ എന്ന ബാനർ ഉയർത്തിയാണ് എസ്എഫ്ഐ പ്രതിഷേധം. മുൻപ് എറണാകുളം മഹാരാജാസ് കോളജിൽ കെഎസ്​യു–എസ്എഫ്ഐ ബാനർ പോര് വൈറലായിരുന്നു. എസ്എൻ കോളജിൽ ഉയർന്ന ഈ പ്രതിഷേധ ബാനറിന് മുകളിൽ എബിവിപി ബാനർ എത്തുമോ എന്ന കമന്റുകളും സൈബർ ഇടങ്ങളിൽ ഉയരുകയാണ്.

അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ തന്റെ പ്രസംഗത്തില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല് വ്യക്തമാക്കി‍. പ്രസംഗം കേട്ടാല്‍ താന്‍ പറഞ്ഞത് എന്താണെന്ന് വ്യക്തമാകും. ഗവര്‍ണറുടെ കത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കൃത്യമായി മറുപടി നല്‍കിയിട്ടുണ്ടെന്നും കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.

യുപിക്കാര്‍ക്ക് കേരളത്തിലെ കാര്യം മനസിലാക്കാന്‍ സാധിക്കില്ലെന്ന ബാലഗോപാലിന്റെ പ്രസ്താവനയെ തുടർന്നാണ്, ബാലഗോപാൽ മന്ത്രിയായി തുടരുന്നതിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രിക്ക് ഗവർണർ കത്തുനല്‍കിയത്. മന്ത്രിയുടെ പരാമർശം ദേശീയതയെ ചോദ്യം ചെയ്യുന്നതാണെന്നായിരുന്നു ഗവർണറുടെ വാദം. എന്നാൽ മന്ത്രിയിൽ അചഞ്ചലമായ വിശ്വാസമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.

MORE IN KERALA
SHOW MORE