കുട്ടനാട്ടിൽ നെല്ലുസംഭരണം പാളുന്നു; കർഷകർ പ്രതിസന്ധിയിൽ

rainrice-crisis
SHARE

കുട്ടനാട്ടിൽ രണ്ടാംകൃഷിയുടെ കൊയ്ത്ത് തുടങ്ങി 22 ദിവസം പിന്നിട്ടിട്ടും നെല്ലുസംഭരണം പാളുന്നു.മഴയെത്തിയതോടെ കുട്ടനാട്ടിലെ നെൽ കർഷകർ കടുത്ത പ്രതിസന്ധിയിലായി. കൊയ്ത നെല്ല് സംഭരിക്കാതെ കെട്ടിക്കിടക്കുന്നതാണ് കർഷകരെ ആശങ്കയിലാഴ്ത്തുന്നത്.  

സമയബന്ധിതമായി  സംഭരണം നടക്കാത്തതാണ് കുട്ടനാട്ടിൽ നെല്‍ കാർഷിക മേഖലയിലെ പ്രതിസന്ധിക്ക് കാരണം. കൊയ്ത നെല്ല് പാടവരമ്പിലും റോഡരികിലും കൂട്ടിയിട്ട് മില്ലുകാരെ കാത്തിരിക്കുകയാണ് കർഷകർ.മഴ കനത്തതോടെ കർഷകർക്ക് ആശങ്ക കൂടി . നെല്ലിൽ ഈർപ്പം അടിക്കാതിരിക്കാനുള്ള പരിശ്രമത്തിലാണ് കർഷകർ. ഈർപ്പം അടിച്ചാൽ നെല്ല് മുളച്ച് ഉപയോഗശൂന്യമാകും. മില്ലുകൾ കൂടുതൽ കിഴിവ് ആവശ്യപ്പെടും. 320 ഏക്കറുള്ള നെടുമുടി പുതിയോട്ടു വരമ്പിനകം പാടത്തെ നെല്ല് കൊയ്തിട്ട് ദിവസങ്ങളായി ഇതുവരെ ഒരു മില്ല് കാർ മാത്രമാണ് സംഭരണത്തിന് തയ്യാറായിട്ടുള്ളത്. 

മഴ കനത്താൽ കർഷകർക്ക് വലിയ നഷ്ടമുണ്ടാകും.സംഭരണം വൈകുന്നതിൽ കുട്ടനാട്ടില്‍ പ്രതിഷേധവും ശക്തമാകുകയാണ്. ബിജെപി പ്രവർത്തകർ മങ്കൊമ്പിലെ പാഡി മാർക്കറ്റിങ്ങ് ഓഫീസ് ഉപരോധിച്ചു 

MORE IN KERALA
SHOW MORE