വയോജനങ്ങളുടെ ഉന്നമനത്തിനായി പദ്ധതി; മാതൃകയായി കോഴികോട്

kozhikode
SHARE

വയോജനങ്ങളുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതി ആവിഷ്ക്കരിച്ച് കോഴിക്കോട് കോര്‍പ്പറേഷന്‍. നോളജ് ആന്‍ഡ് സ്കില്‍ ബാങ്ക് എന്ന പദ്ധതി ലോകവയോജന ദിനത്തില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക് നാടിന് സമര്‍പ്പിച്ചു. 

അനുഭവ സമ്പത്തുള്ള കരങ്ങള്‍ ചേര്‍ത്ത് പിടിച്ച് പ്രവര്‍ത്തിക്കാം എന്ന ആശയത്തിലൂന്നിയാണ് വയോജനങ്ങള്‍ക്കായി നോളജ് ആന്‍ഡ് സ്കില്‍ ബാങ്ക് രൂപീകരിച്ചത്. സമൂഹത്തിലെ വിവിധ തൊഴില്‍ മേഖലകളില്‍ നിന്ന് വിരമിച്ച മുതിര്‍ന്നവരെ ഒരു കുടക്കീഴിലാക്കും. അവരുടെ അനുഭവ സമ്പത്ത് പ്രയോജനകരമായ രീതീയില്‍ ഉപയോഗപ്പെടുത്തും. 

പ്രവര്‍ത്തന മേഖലയില്‍ മികവ് തെളിയിച്ച 100 പേരെയാണ് പദ്ധതിക്കായി തിരഞ്ഞെടുക്കുക. നഗരത്തിലെ വികസന കാര്യങ്ങളുമായി സംബന്ധിച്ച വിവരങ്ങള്‍ ഇവരുമായി ചര്‍ച്ച ചെയ്യും. കോര്‍പറേഷന്റെ നവീകരണ പദ്ധതിളുമായി ബന്ധപ്പെട്ട കമ്മിറ്റികളിലും ഉള്‍പ്പെടുത്തും. 

MORE IN KERALA
SHOW MORE