ജോറായി 'ജോഡോ'; കൈക്കുഞ്ഞുമായി ശ്രുതിയും,പ്രകാശില്ലെങ്കിലും അണിചേർന്ന് ഭാര്യയും മക്കളും

mlp-chungathara-bharat-jodo-yatra
SHARE

ഭാരത് ജോഡോ യാത്രയോടനുബന്ധിച്ച് വൃക്ഷത്തൈകൾ നടണമെന്ന എഐസിസി നിർദേശപ്രകാരം ശാസ്ത്ര വേദിയുടെ നേതൃത്വത്തിൽ കേരളത്തിലെ സമാപന ദിവസത്തെ വൃക്ഷത്തൈ നടീൽ സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. എ,യു.സെബാസ്റ്റ്യൻ, ബി.സി.ഉണ്ണിത്താൻ, മരുതനാംകുഴി സെബാസ്റ്റ്യൻ, താജാ സക്കീർ, കെ,ടി.കുഞ്ഞാൻ, പരപ്പൻ‍ ഹംസ എന്നിവർ നേതൃത്വ നൽകി. വിവിധ സ്ഥലങ്ങളിൽ മുൻ കേന്ദ്രമന്ത്രി ജയറാം രമേശ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, കെ.മുരളീധരൻ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി, ബെന്നി ബെഹ്‌നാൻ എംപി, ഡീൻ കുര്യാക്കോസ് എംപി എന്നിവർ തൈകൾ നട്ടു,

പ്രകാശില്ലെങ്കിലും അണിചേർന്ന് ഭാര്യയും മക്കളും 

∙ ഭാരത് ജോഡോ യാത്രയുമായി രാഹുൽ ഗാന്ധിയെത്തുമ്പോൾ കൂടെ നടക്കാൻ വി.വി.പ്രകാശില്ലെങ്കിലും മക്കളും ഭാര്യയും അണിചേർന്നു. അന്തരിച്ച മുൻ ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശിന്റെ മക്കളായ നന്ദനയുടെയും നിളയുടെയും കൈകൾ പിടിച്ച് രാഹുൽ ഗാന്ധി ഇവരെ കൂടെ നടത്തി. ഒപ്പം മാതാവ് സ്മിതയും. ചുങ്കത്തറയിൽ നിന്നു പുറപ്പെട്ട യാത്ര എടക്കര ടൗണിലെത്തിയപ്പോഴാണ് റോഡരികിൽ കാത്തുനിന്ന പ്രകാശിന്റെ കുടുംബം യാത്രയ്ക്കൊപ്പം ചേർന്നത്. ഇന്ത്യയെ ഒന്നിപ്പിക്കാൻ രാഹുൽ ഗാന്ധി ന‍‍ടത്തുന്ന യാത്രയിൽ പങ്കെടുക്കണമെന്നത് മക്കളുടെ ആഗ്രഹമായിരുന്നുവെന്ന് സ്മിത പറഞ്ഞു.

MORE IN KERALA
SHOW MORE