ആരോഗ്യമല്ല, വ്യവസായം; കേരളത്തിന്റെ ടീച്ചറമ്മ ഇനി വെളളിത്തിരയില്‍

shailajawb
SHARE

കെ.കെ. ശൈലജ വീണ്ടും മന്ത്രിയാകുന്നു.  രണ്ടാം പിണറായി മന്ത്രിസഭയിലല്ല, ഇന്ന് റിലീസാകുന്ന വെള്ളരിക്കാപ്പട്ടണം എന്ന സിനിമയിലൂടെയാണ് കെ.കെ. ശൈലജയുടെ  രണ്ടാമൂഴം. ഒപ്പം മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാറും മന്ത്രിയായി വേഷമിടുന്നു. 

ആരോഗ്യമന്ത്രിയായി തിളങ്ങിയ കെ കെ ശൈലജയുടെ ബിഗ് സ്ക്രീനിലെ അരങ്ങേറ്റം  വ്യവസായമന്ത്രിയായാണ്. ശൈലജയെ ജനങ്ങള്‍ സ്നേഹാദരവുകളോടെ വിളിച്ച ടീച്ചറമ്മ എന്ന പേരാണ് കഥാപാത്രത്തിനും.കൃഷിമന്ത്രിക്കസേരയുടെ പെരുമ കൂട്ടിയ വി എസ് സുനില്‍കുമാര്‍ കൃഷി മന്ത്രിയായി തന്നെ വേഷമിടുന്ന കൃഷിക്കാരുടെ കഥ പറയുന്ന ചിത്രം കൂടിയാണ് വെളളരിക്കാപട്ടണം. മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറും സംവിധായകന്‍ മനീഷ് കുറുപ്പും എഴുതിയ ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ച് കഴിഞ്ഞു. 

നിരവധി സൂപ്പര്‍ഹിററ് ചിത്രങ്ങളില്‍ ബാലതാരമായി തിളങ്ങിയ ടോണി സിജിമോനാണ് നായകവേഷത്തിലെത്തുന്നത്. പ്രണയവും സൗഹൃദവും ആത്മബന്ധവുമെല്ലാം ഒപ്പിയെടുത്ത ചിത്രത്തില്‍ ജാന്‍വി ബൈജുവും ഗൗരി ഗോപികയുമാണ് നായികമാര്‍. ആദ്യം ഇതേ പേരിട്ട മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളും അതിജീവിച്ചാണ് വെളളരിക്കാപട്ടണം തിയേറ്ററിലെത്തുന്നത്. 

MORE IN KERALA
SHOW MORE