സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കൊപ്പം ഓണം ആഘോഷിച്ച് മുഖ്യമന്ത്രിയും ഭാര്യയും

cm
SHARE

സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കൊപ്പം ഓണം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും. കലാപരിപാടികളും ഓണസദ്യയുമൊക്കെ ഉണ്ടായിരുന്നെങ്കിലും എല്ലാവരുടെയും മനസു നിറച്ചത് വേറിട്ട ഒരു ഓണ സമ്മാനമാണ്.

സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വനിതാ കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷത്തിലാണ് മുഖ്യമന്ത്രി പത്നീസമേതം എത്തിയത്.  രണ്ടുവാക്ക് സംസാരിക്കാന്‍ സംഘാടകര്‍ ക്ഷണിച്ചത് അക്ഷരം പ്രതി കമല വിജയന്‍ പാലിച്ചു. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് ചായ വച്ചുകൊടുക്കുകയും പച്ചക്കറി എത്തിച്ചു നല്‍കുകയും ചെയ്യുന്നവര്‍ക്കായിരുന്നു ഇത്തവണ ഓണ സമ്മാനം..

ആരു ഭരിച്ചാലും സെക്രട്ടേറിയറ്റ് ഗേറ്റിന് പുറത്ത് ട്രാഫിക് നിയന്ത്രിച്ച് വിലസുന്ന കരീമിനും കിട്ടി ഇത്തവണ ഓണസമ്മാനം. പൊലീസുകാരനെന്ന് വിശ്വസിച്ച് ജീവിക്കുന്ന കരീം മുഖ്യമന്ത്രിയെ സല്യൂട്ട് ചെയ്ത് സമ്മാനം വാങ്ങി. എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രിയും ഭാര്യയും മടങ്ങി.

MORE IN KERALA
SHOW MORE