കോട്ടയം പ്രസ് ക്ലബിന്റെ മാധ്യമ പുരസ്കാരം മനോരമ ന്യൂസിന്

സജീവ് വേലായുധന്‍

മികച്ച വിഡിയോ ജേണലിസ്റ്റിനുള്ള കോട്ടയം പ്രസ് ക്ലബിന്റെ പ്രത്യേക ജൂറി പരാമർശം മനോരമ ന്യൂസിലെ സീനിയർ ക്യാമറാമാൻ സജീവ് വേലായുധന്. ശബരിമല തീര്‍ത്ഥാടകരക്കുറിച്ചുള്ള വാര്‍ത്തയിലെ ദൃശ്യങ്ങള്‍ക്കാണ് പുരസ്കാരം. മികച്ച വിഡിയോ ജേണലിസ്റ്റായി മാതൃഭൂമി ന്യൂസിലെ ഷാജു ചന്തപ്പുരയെ തിരഞ്ഞെടുത്തു. 15,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ഈ മാസം 19 ന് കോട്ടയം പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത ഛായാഗ്രാഹകന്‍ കെ.ജി ജയൻ സമ്മാനിക്കും. പ്രമുഖ മാധ്യമ പ്രവർത്തകൻ സി.എൽ. തോമസ്, പ്രശസ്ത ഛായാഗ്രാഹകന്‍ പി.ജെ.ചെറിയാൻ, ദേശീയ അവാർഡ് ജേതാവ് നിഖിൽ എസ്.പ്രവീൺ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്.