പന്തളത്ത് ബിജെപി പ്രതിസന്ധി; 'നഗരസഭ അധ്യക്ഷ രാജിവെക്കണം': പ്രതിഷേധം

pandalam
SHARE

പദവിയുടെ അന്തസ് കെടുത്തുംവിധം പെരുമാറിയ പന്തളം നഗരസഭാധ്യക്ഷ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം. അധ്യക്ഷ സുശീല സന്തോഷ് ബിജെപിക്കാരന്‍ തന്നെയായ കൗണ്‍സിലറെ അസഭ്യം പറഞ്ഞതിനെത്തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ തുടരുകയാണ്.  അട്ടിമറി വിജയം നേടിയ പന്തളത്തെ ബിജെപി  ആകെ പ്രതിസന്ധിയിലാണ്

പന്തളം നഗരസഭാധ്യക്ഷ സുശീല സന്തോഷ് കൗണ്‍സിലറും ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവുമായ കെ.വി.പ്രഭയെ അസഭ്യം പറയുന്ന വിഡിയോ പ്രചരിച്ചതോടെ നഗരസഭാ കൗണ്‍ലില്‍ വന്‍ പ്രതിഷേധം നടന്നു. പന്തളത്ത് ഭരണപക്ഷത്തെ തമ്മിലടി കാരണം ഭരണം സ്തംഭിച്ചെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. നാടിന് തന്നെ അപമാനകരമായ രീതിയിലാണ് നഗരസഭാധ്യക്ഷ സംസാരിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സജീവമായി ഇടപെട്ട പന്തളം മുനിസിപ്പില്‍ കമ്മിറ്റിയിലേയും, കുരമ്പാല ഏരിയകമ്മിറ്റിയിലേയും ഭരണസമിതി പുറത്തായിക്കഴിഞ്ഞു. അധ്വാനിക്കുന്ന പ്രവര്‍ത്തകരെ വിജയശേഷം തഴഞ്ഞെന്നും പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ പ്രധാന സ്ഥാനങ്ങളില്‍ നിയോഗിക്കുന്നുവെന്നും ആരോപിച്ചാണ് ഒരു വിഭാഗം രാജിവച്ചത്. നഗരസഭാ ഭരണം തൃപ്തികരമല്ല. നേതാക്കള്‍ക്ക് കച്ചവട താല്‍പര്യമാണുള്ളത് തുടങ്ങി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുള്ള കത്ത് സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രനടക്കം പ്രമുഖനേതാക്കള്‍ക്കെല്ലാം അയച്ചിട്ടും പരിഗണിക്കപ്പെട്ടില്ല. ബിജെപിയിലെ വലിയോരു വിഭാഗം പ്രവര്‍ത്തകര്‍ സിപിഎമ്മിലും എത്തിക്കഴിഞ്ഞു.

MORE IN KERALA
SHOW MORE