ഓടുന്ന ബൈക്കിലിരുന്ന് കുളി, കുളിപ്പിക്കൽ; പൊക്കി എംവിഡി; ലൈസൻസ് പോയി

bath-in-bike-n
SHARE

ഓടുന്ന ബൈക്കിൽ ഹെൽമറ്റ് പോലും ധരിക്കാതെയിരുന്ന് കുളിക്കുകയും കൂട്ടുകാരനെ കുളിപ്പിക്കുകയും ചെയ്യുന്ന വിഡിയോ പങ്കിട്ട് മോട്ടോർ വാഹന വകുപ്പ്. ട്രോൾ രീതിയിലാണ് ഈ നിയമലംഘനം ശ്രദ്ധയിൽപ്പെട്ടതായും ‘പണി’ ഉടനെ വരുമെന്നും അധികൃതർ പറയുന്നത്. ‘നിയമ ലംഘനങ്ങൾ റീൽസ് ആക്കുന്നവരോട്’ എന്ന പേരിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നതിനായി രണ്ടു യുവാക്കൾ ചേർന്ന് തയാറാക്കിയ റീൽസാണ് ഈ ട്രോളിന് ആധാരം. നടുറോഡിലൂടെ ഓടുന്ന ബൈക്കിൽ സഞ്ചരിക്കുന്ന യുവാക്കളിൽ, പിന്നിലിരിക്കുന്നയാൾ ബൈക്ക് ഓടിക്കുന്നയാളെ ‘ലൈവായി കുളിപ്പിക്കു’ന്ന വിഡിയോയാണിത്.ഹെൽമറ്റ് ഉൾപ്പെടെയുള്ള യാതൊരു മുൻകരുതലുമില്ലാതെയാണ് ഇരുവരുടെയും സഞ്ചാരം. നടുവിൽ വച്ചിരിക്കുന്ന ബക്കറ്റിൽനിന്ന് കപ്പിൽ വെള്ളം കോരിയൊഴിച്ചാണ് പൊതുവഴിയിലെ കുളി. വഴിയരികിൽ നിൽക്കുന്ന ഓട്ടോക്കാരും ബസ് സ്റ്റോപ്പിൽ നിൽക്കുന്ന കുട്ടികളുമെല്ലാം ഈ കാഴ്ച കണ്ട് മിഴിച്ചുനിൽക്കുന്നത് വിഡിയോയിൽ കാണാം.

യുവാക്കളുടെ ‘കുളി വിഡിയോ’യും നിവിൻ പോളി നായകനായ ‘ആക്ഷൻ ഹീറോ ബിജു’ എന്ന സിനിമയിലെ ഒരു രംഗവും കോർത്തിണക്കിയാണ് ട്രോൾ വിഡിയോ തയാറാക്കിയിരിക്കുന്നത്. പിന്നീട് ഇരുവരും പൊലീസ് സ്റ്റേഷനിൽ നിൽക്കുന്ന ദൃശ്യമാണ് ‘ക്ലൈമാക്സ്’. ബൈക്ക് ഓടിച്ച യുവാവിന്റെ ലൈസൻസ് റദ്ദാക്കിയെന്ന അറിയിപ്പും വിഡിയോയിലുണ്ട്.

MORE IN KERALA
SHOW MORE