കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് തെങ്ങ് വീണു; 9കാരിക്ക് പരുക്ക്

kollam-hous
SHARE

കാറ്റിലും മഴയിലും വീടിനു മുകളിലേക്ക് തെങ്ങ് വീണ് മേല്‍ക്കൂര തകര്‍ന്നു. കൊല്ലം പരവൂര്‍ തെക്കുംഭാഗം ഗ്രൗണ്ടിനു സമീപമായിരുന്നു അപകടം.  വീട്ടിലുണ്ടായിരുന്ന ഒന്‍പതുകാരിക്ക് നേരിയ പരുക്കേറ്റു.

പരവൂര്‍ തെക്കുംഭാഗം ഗ്രൗണ്ടിനു സമീപം പണ്ടകശാലയില്‍ സാറാ ഉമ്മയുടെ വീടിന്റെ മുകളിലേക്കാണ് തെങ്ങ് വീണത്. സമീപത്തെ വീടിനോട് ചേര്‍ന്നു നിന്നിരുന്ന തെങ്ങാണ് കാറ്റില്‍ കടപുഴകിയത്. സാറാഉമ്മയും മകളും കുടുംബവുമൊക്കെയാണ്  വീട്ടിലുണ്ടായിരുന്നത്. കുട്ടികള്‍ ഭക്ഷണം കഴിക്കുന്നതിനായി മുന്നിലേക്കു പോയപ്പോഴാണ് വലിയൊരു ശബ്ദത്തോടെ തെങ്ങ് മേല്‍ക്കൂരയിലേക്ക് വീണത്. വീടിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. ഓട് ഇളകി വീണ്  9 വയസുകാരി ഹാദിയയുടെ വലത് കൈമുട്ടിനും കാലിനും പരുക്കേറ്റു. 

                   

കഴിഞ്ഞദിവസങ്ങളിലെ കാറ്റിലും മഴയിലും ജില്ലയില്‍ പതിനേഴ് വീടുകള്‍ക്ക് നാശനഷ്ടങ്ങളുണ്ടായെന്നാണ് കണക്ക്

MORE IN KERALA
SHOW MORE