ചേലേമ്പ്ര കവർച്ചാക്കേസ് പുസ്തക രൂപത്തിൽ; പുറത്തിറക്കിയത് മോഹൻലാൽ

mohanlal
SHARE

രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് കവർച്ചകളിൽ ഒന്നായ ചേലേമ്പ്ര ബാങ്ക കവർച്ചയും അന്വേഷണവും പുസ്തകമായി പുറത്തിറങ്ങി. ബംഗാളി എഴുത്തുകാരനായ അനിർബൻ ഭട്ടാചാര്യയാണ് ഇന്ത്യാസ് മണി ഹെയ്സ്റ്റ് എന്ന പുസ്തകത്തിന്റെ രചയിതാവ്.  കൊച്ചിയിൽ നടൻ മോഹൻലാൽ  പുസ്തകം പുറത്തിറക്കി. 

പന്ത്രണ്ട് വർഷം മുമ്പ് 2007 ഡിസംബർ 29ന് രാത്രിയാണ് സൗത്ത് മലബാർ ബാങ്കിന്റെ മലപ്പുറം ചേലേമ്പ്ര  ശാഖയിൽ കവർച്ച നടന്നത്.  80 കിലോ സ്വർണ്ണവും 25 ലക്ഷം രൂപയുമടക്കം എട്ട് കോടിയുടെ കവർച്ചയാണ് അന്ന് നടന്നത്. ശസ്ത്രീയ തെളിവുകളെ പിന്തുടർന്ന്  രണ്ട് മാസത്തിനകം കേസിലെ പ്രതികളെ പിടികൂടി. മാത്രമല്ല കവർന്ന സർണവും പണവും കണ്ടെടുത്തു.  കേരള പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും മികവാർന അന്വേഷണമാണ് പുസ്തകമാകുന്നത്. മോഹൻലാലിന് പുറമെ സംവിധായകൻ രഞ്‌ജിത്തും ചേർന്ന് പുസ്തകം പുറത്തിറക്കി. 

അന്വേഷണത്തിന് നേതൃത്വം നൽകിയ അന്നത്തെ മലപ്പുറം എസ്പിയായിരുന്ന പി.വിജയൻ ഐപിഎസ് മുഖ്യാതിഥിയായി. അന്വേഷണസംഘത്തിലെ മറ്റു ഉദ്യോഗസ്ഥരും പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാൻ എത്തി.  കവർച്ചയുടെ ആസൂത്രണം, നടപ്പാക്കൽ, പൊലീസ് അന്വേഷണം പ്രതികളെ കുടുക്കിയ തന്ത്രം എന്നിങ്ങനെ ഓരോ നിർണായകഘട്ടങ്ങളും അനിർബൻ ഭട്ടാചാര്യ തന്റെ പുസ്തകത്തിൽ വിശദമായി കുറിക്കുന്നു. പുസ്തകം അധികം താമസിയാതെ സിനിമയാകുമെന്നും അനിർബൻ ഭട്ടാചാര്യ

MORE IN KERALA
SHOW MORE