'ജനവിരുദ്ധതയുടെ ഒടിടി പ്ലാറ്റ്ഫോം'; യുപിഎ കാലം ഓര്‍മിപ്പിച്ച് ഷാഫി; കുറിപ്പ്

shafi-protest
SHARE

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ഇ.ഡി. നടപടികൾക്കുമെതിരായ കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധം നടത്തുകയാണ്. യുപിഎ ഭരണകാലത്ത് പാചകവാതകത്തിനും ഇന്ധനതിതനും ഉണ്ടായിരുന്ന വിലയും ഇപ്പോഴത്തെ വിലയും താരതമ്യം ചെയ്യുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ ഷാഫി പറമ്പിൽ. 

അധികാരത്തിന് വേണ്ടി കലി തുള്ളിയ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രി പദവിയിലിരിക്കുമ്പോൾ ഗ്യാസ് വില 1000 കടന്ന് കുതിക്കുന്നു എന്നാണ് വിമർശനം. ജനവിരുദ്ധതയുടെ ഒടിടി പ്ലാറ്റ്ഫോം പോലെ ഓരോ ദിവസവും തിരിച്ചടികൾ റിലീസ് ആവുകയാണെന്നും പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഷാഫി ഫെയ്സ്ബുക്കില്‍ കുറിച്ചു. 

കുറിപ്പ് ഇങ്ങനെ: 'യുപിഎ ഭരണത്തിൽ ഒരു സിലിണ്ടർ ഗാർഹിക ഗ്യാസിന് 410 രൂപയും. പെട്രോളിന് 70 രൂപയും മാത്രമാണുണ്ടായിരുന്നത്(അതും ക്രൂഡ് ഓയിൽ വില സർവ്വകാല ഉയർച്ചയിൽ നിന്നപ്പോൾ). ഒരു അമേരിക്കൻ ഡോളറിന് 60 രൂപ ഇന്ത്യയിൽ വിനിമയ നിരക്കുള്ള കാലത്ത് അധികാരത്തിന് വേണ്ടി കലി തുള്ളിയ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രി പദവിയിലിരിക്കുമ്പോൾ ഗ്യാസ് വില 1000 കടന്ന് കുതിക്കുന്നു. നികുതി ഭീകരത ഇന്ധന വിലയെ സെഞ്ച്വറി അടിപ്പിച്ചു. ഡോളറിനെതിരായി രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലിലെത്തി (80).വിലക്കയറ്റത്തിന്റെ രൂക്ഷതകൾക്കിടയിൽ അരിക്ക് പോലും ജിഎസ്ടി ചുമത്തി. ജനവിരുദ്ധതയുടെ ഒടിടി പ്ലാറ്റ്ഫോം പോലെ ഓരോ ദിവസവും തിരിച്ചടികൾ റിലീസ് ആവുകയാണ്. അനിവാര്യമായ പ്രതിഷേധ പരമ്പരകൾക്ക് പാർലിമെന്റിനകത്തും പുറത്തും പോരാടുന്ന കോൺഗ്രസ്സ് നേതൃത്വത്തിന് സമരാഭിവാദ്യങ്ങൾ'. 

MORE IN KERALA
SHOW MORE