കാലവര്‍ഷം സജീവമായി തുടരുന്നു; ചൊവ്വാഴ്ച വരെ മഴ തുടരും

alertrainwb
SHARE

സംസ്ഥാനത്ത് കാലവര്‍ഷം സജീവമായി തുടരുന്നു. എട്ടു ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും നാലുജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കിജില്ലയിലെ അഞ്ചു ജലസംഭരണികളില്‍ റെഡ് അലര്‍ട്ടും തൃശൂരിലെ രണ്ട് ഡാമുകളില്‍ ഒാറഞ്ച് അലര്‍ട്ടും തുടരുകയാണ്. ചൊവ്വാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പമ്പ, മണിമല, അച്ചന്‍കോവില്‍, മണിമല നദികളില്‍ ഒാറഞ്ച് അലര്‍ട്ട് തുടരുകയാണ്. ചാലക്കുടി , ഗായത്രി പുഴകളില്‍ ജലനിരപ്പുയര്‍ന്നതിനാല്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇടുക്കി തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട്, വയനാട് , കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശക്തമഴക്കുള്ള സാധ്യതയുള്ളതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ജില്ലകളിലാണ് ഒാറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുള്ളത്.  പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം ജില്ലകളില്‍ യെലോ  അലര്‍ട്ടാണ്. ഞായറാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപമെടുക്കാനിടയുണ്ട്. ഇത് കാലവര്‍ഷം കൂടുതല്‍ ശക്തമാകുന്നതിന് ഇടയാക്കിയേക്കും. ചൊവ്വാഴ്ചവരെ സംസ്ഥനത്ത് മഴതുടരുമെങ്കിലും ന്യൂനമര്‍ദം രൂപംകൊള്ളുന്ന സ്ഥലം അതിന്‍റെ ഗതി എന്നിവയെ ആശ്രയിച്ചേ കേരളത്തില്‍ എത്രസ്വാധീനം ചെലുത്തും എന്ന് പറയാനാകൂ. അതി തീവ്രമഴ കുറഞ്ഞെങ്കിലും സംസഥാനത്ത് പരക്കെ മഴ കിട്ടുന്നുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയും അനുഭവപ്പെടുന്നു. മലയോരമേഖലയില്‍ അതീവ ജാഗ്രത തുടരുകയാണ്. 

മണ്ണിടിച്ചിലിനുള്ള സാധ്യത കണക്കിലെടുത്തും സംഭരണികളിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നതിനാലും ജാഗ്രത തുടരാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇടുക്കി ജില്ലയിലെ പൊന്‍മുടി, ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, കണ്ടള ഡാമുകളില്‍ റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. തൃശൂരിലെ പെരിങ്ങല്‍കുത്തിലും ഷോളയാറിലും ഒാറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. കക്കി , ഇടുക്കി ഡാമുകളില്‍ ബ്്ളൂ അലര്‍ട്ടും മൂഴിയാറില്‍ യെലോ അലര്‍ട്ടും നിലനില്‍ക്കുകയാണ്. ചൊവ്വാഴാച വരെ സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കും.  പ്രധാന നദികളുടെ വൃഷ്ടി പ്രദേശത്തെ മഴയും സംഭരണികളിലേക്കുള്ള വെള്ളത്തിന്‍റെ ഒഴുക്കും നിരന്തരമായി നിരീക്ഷിക്കാനാണ് കെ.എസ്.ഇ.ബി , ജലവിഭവ–ഇറിഗേഷന്‍വകുപ്പുകളുടെ തീരുമാനം.

MORE IN KERALA
SHOW MORE