ലക്ഷ്യത്തിലെത്താതെ 'മടങ്ങി' അനസ്; വിടച്ചൊല്ലി നാട്; ഒരു നോക്ക് കാണാൻ ആയിരങ്ങൾ

anas-funeral
SHARE

കശ്മീരിലേക്കുളള സ്കേറ്റിങ് യാത്രയ്ക്കിടെ വാഹനാപകടത്തില്‍ മരിച്ച അനസ് ഹജാസിന് ജന്മനാടിന്റെ അന്ത്യാജ്ഞലി. വെഞ്ഞാറമൂട് മാമൂട് സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനുവച്ച അനസിനെ അവസാനമായി ഒരുനോക്ക് കാണാന്‍ ആയിരങ്ങളാണ് എത്തിയത്. ഹരിയാനയിലെ പിംഗ്ചോറില്‍വച്ച് ടാങ്കര്‍ ലോറിയിടിച്ചാണ് അനസ് മരിച്ചത്.

ഹരിയാനയില്‍ നിന്ന് അനസിന്റെ മൃതദേഹം ഉച്ചയോടെ വെഞ്ഞാറമൂട് പുല്ലംമ്പാറയിലെ വീട്ടിലെത്തിച്ചു. വെഞ്ഞാറമൂട് മാമൂട് സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനുവച്ച അനസിനെ അവസാനമായി ഒരുനോക്ക് കാണാന്‍ ആയിരങ്ങളാണ് എത്തിയത്. മേയ് 29നാണ് കന്യാകുമാരിയില്‍ നിന്ന് കശ്മീര്‍ വരെ സ്കേറ്റിങ് ബോഡിലെ യാത്രയ്ക്ക് അനസ് പുറപ്പെട്ടത്. ലക്ഷ്യത്തിലെത്താന്‍ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമുളളപ്പോഴാണ് ഹരിയാനയിലെ പിംഗ്ചോർ പൊലീസ് സ്റ്റേഷന് സമീപം ടാങ്കര്‍ ലോറിയിടിച്ച് അനസിന്റെ മരണം. വെഞ്ഞാറമൂട് പുല്ലമ്പാറ അഞ്ചാംകല്ല് സ്വദേശികൂനൻ വേങ്ങയിൽ അലിയാര് കുഞ്ഞിന്റെ മകനാണ് 31 കാരനായ അനസ് ഹജാസ്. 

MORE IN KERALA
SHOW MORE