സ്കേറ്റിങ് ബോര്‍ഡില്‍ കശ്മിരിലേക്ക്; ഹരിയാനയിൽ വച്ച് ട്രക്കിടിച്ച് മലയാളി മരിച്ചു

സ്കേറ്റിങ് ബോര്‍ഡില്‍ കശ്മിരിലേക്ക് യാത്ര ചെയ്ത അനസ് ഹജാസ് അപകടത്തില്‍ മരിച്ചു. 31 വയസായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് അനസ്. യാത്രക്കിടെ ഹരിയാനയില്‍വച്ച് ട്രക്കിടിച്ചാണ് അപകടമുണ്ടായത്. തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. 

2022 മേയ് 29നാണ് അനസ് ഒറ്റയ്ക്കുള്ള യാത്ര തുടങ്ങിയത്. കന്യാകുമാരിയില്‍ നിന്ന് കശ്മീരിലേക്കാണ് പുറപ്പെട്ടത്. സ്കേറ്റിങ് ബോര്‍ഡില്‍ മധുരൈ, ബെംഗളൂരു, ഹൈദരാബാദ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, എന്നീ സ്ഥലങ്ങള്‍ പിന്നിട്ടാണ് ഹരിയാനയിലെത്തിയത്. ലക്ഷ്യ സ്ഥലത്തെത്താന്‍ മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് അപകടമുണ്ടാവുകയും മരണപ്പെടുകയും ചെയ്തത്.