ച്യവനപ്രാശം മുതൽ വൈറ്റമിൻ ഗുളികകൾ വരെ; ആനകൾക്ക് ഇനി സുഖചികിൽസാ കാലം

elephant
SHARE

ഗുരുവായൂർ പുന്നത്തൂർ കോട്ടയിൽ ദേവസ്വം ആനകൾക്കുള്ള സുഖചികിൽസയ്ക്ക് തുടക്കമായി. ഔഷധ ഉരുള കൾ ആനകൾക്ക് കൊടുത്ത്  ദേവസ്വം ചെയർമാൻ വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. മുപ്പത് ദിവസമാണ് ആനകളുടെ സുഖചികിൽസാകാലം.

ആനകളുടെ ആരോഗ്യസംരക്ഷണത്തിനും  ശരീരപുഷ്ടിക്കുമായി കഴിഞ്ഞ മുപ്പത് വർഷമായി ഗുരുവായൂർ ദേവസ്വം ചികിൽസ നടത്തുന്നുണ്ട്. ചെറുപയർ, മുതിര, റാഗിപ്പൊടി, അഷ്ടചൂർണം. മഞ്ഞൾ പൊടി . ച്യവന പ്രാശം, അയൺ ടോണിക് , വൈറ്റമിൻ ഗുളികകൾ എന്നിവ ചേർത്ത ഔഷധ ഉരുളകളാണ് ഇക്കാലയളവിൽ ആനകൾക്ക് നൽകുക. ദേവസ്വത്തിലെ 44 ആനകളിൽ 30 ആനകളാണ് സുഖ ചികിൽസയിലുള്ളത്. ബാക്കിയുള്ളവ മദപ്പാടിലാണ്.

ചികിൽസയ്ക്ക് മുന്നോടിയായി ആനകളുടെ രക്തവും പിണ്ഡവും സാംപിൾ പരിശോധന നടത്തിയിരുന്നു.പതിനാല് ലക്ഷം രൂപയാണ് ചികിൽസയ്ക്കുള്ള ചെലവ് .

ഗുരുവായൂർ എംഎൽഎ എൻ.കെ.അക്ബർ അടക്കം ഉദ്ഘാടന ചടങ്ങിനെത്തി.

MORE IN KERALA
SHOW MORE