'അശ്രദ്ധമായി വാഹനമോടിച്ച് മരിച്ചതെന്തിന്'? പിഴ അടയ്ക്കണം; പരേതന് പൊലീസിന്റെ കുറ്റപത്രം

mayyilpolice-28
ചിത്രം; ഗൂഗിൾ
SHARE

വിചിത്രമായ കുറ്റപത്രവുമായി കണ്ണൂർ  മയ്യിൽ പൊലീസ്. കൈവരിയില്ലാത്ത കനാലിലേക്ക് സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ മരിക്കാനിടയായ സംഭവത്തിൽ യാത്രക്കാരനെതിരെയാണ് കുറ്റപത്രം. അശ്രദ്ധമായും ജാഗ്രതയില്ലാതെയും വാഹനം ഓടിച്ച് അപകടത്തിൽ പെട്ട് മരിക്കാൻ ഇടയായതിനാൽ ഐപിസി 279-ാം വകുപ്പ് പ്രകാരം ശിക്ഷാർഹമായ കുറ്റം ചെയ്തിരിക്കുന്നുവെന്നാണ് കുറ്റപത്രം. ആറു മാസം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണു ചുമത്തിയിരിക്കുന്നത്. 

കോടതിയിൽ നേരിട്ടോ വക്കീൽ മുഖേനയോ ഹാജരായി പിഴ അടയ്ക്കണമെന്നു കാണിച്ച് പരേതന്റെ പേരിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയിൽ നിന്ന് അയച്ച കത്ത് കഴിഞ്ഞദിവസം ലഭിച്ചപ്പോഴാണു കുടുംബാംഗങ്ങൾ ഈ വിവരം അറിയുന്നത്. മാർച്ച് എട്ടിനാണ് കാവുംചാൽ കനാൽ റോഡിൽ അപകടത്തിൽ ചെങ്ങിനി ഒതയോത്ത് സി.ഒ.ഭാസ്കരൻ (54) മരിച്ചത്. കൊളച്ചേരി പഞ്ചായത്തിലെ കാവുംചാലിൽ കട നടത്തുകയായിരുന്ന ഭാസ്കരൻ കമ്പിൽ ടൗണിൽ നിന്നു സാധനങ്ങൾ വാങ്ങി കടയിലേക്കു തിരികെ വരുന്നതിനിടെയായിരുന്നു അപകടം. പള്ളിപ്പറമ്പ് മുക്ക് ഭാഗത്ത് പഴശ്ശി കനാലിനു കുറുകെയുള്ള പാലത്തിൽ നിന്നു കനാലിലേക്കു വീഴുകയായിരുന്നു. 

സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നും അപകട മരണം സംഭവിച്ചാൽ ചെയ്യുന്നത് പോലെ തന്നെയാണ് കുറ്റപത്രം സമർപ്പിച്ച ്കേസ് അന്വേഷണം അവസാനിപ്പിച്ചതെന്നുമാണ് പൊലീസിന്റെ വാദം.

MORE IN KERALA
SHOW MORE