കാൽ കഴുകാൻ പുഴയിലിറങ്ങി, പതിമൂന്നുകാരൻ മുങ്ങിമരിച്ചു

thrissur-death
SHARE

തൃശൂർ ആറാട്ടുപുഴ മന്ദാരം കടവിൽ പുഴയിൽ കാൽകഴുകാൻ ഇറങ്ങിയ എട്ടാംക്ലാസുകാരൻ മുങ്ങിമരിച്ചു. തൊട്ടിപ്പാൾ സ്വദേശി സുരേഷിന്റെ മകൻ ഗൗതമാണ് മരിച്ചത്. പതിമൂന്നു വയസായിരുന്നു. ഉച്ചതിരിഞ്ഞ് നാലേക്കാലിനായിരുന്നു സംഭവം. കൂട്ടുകാർക്കൊപ്പം സൈക്കിളിൽ കളിക്കുന്നതിനിടെ കാലിൽ ചെളി പറ്റി. ഇതു കഴുകാൻ കടവിൽ ഇറങ്ങിയതായിരുന്നു. ഒഴുക്കിൽപ്പെട്ടു.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മുങ്ങിത്താഴുകയായിരുന്നു. പറപ്പൂർ സെന്റ് ജോൺസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. നാട്ടിക ഫയർഫോഴ്സ് ഏറെ നേരം തിരച്ചിൽ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെടുക്കാനായത്.

MORE IN KERALA
SHOW MORE