'എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ചേർത്തുപിടിക്കണം'; പിന്തുണയുമായി മുതുകാട്

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സര്‍ക്കാരും പൊതുസമൂഹവും കൂടുതല്‍ ചേര്‍ത്തു പിടിക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകനും മജീഷ്യനുമായിരുന്ന ഗോപിനാഥ് മുതുകാട്. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ ഇപ്പോഴും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ തുറന്നുകാണിച്ച മനോരമ ന്യൂസ് പരമ്പര ഇടറുന്ന അതിജീവനം, ഒരുപാട് പേരുടെ കണ്ണുകള്‍ തുറപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.  കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ കുട്ടികളെ നേരില്‍ കാണാന്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹം.