മലയാളികളുടെ ഹൃദയം തൊട്ട ബ്ലൂ ഡയമണ്ട്സിന് 50 വയസ്

പാട്ട് ഇഷ്ടപ്പെടുന്ന വരെല്ലാം ഒരിക്കലെങ്കിലും കേട്ടിട്ടുള്ള പേരാണ് ബ്ലൂ ഡയമണ്ട്സ്. മലയാളി സംഗീതാസ്വാദകരുടെ ഹൃദയം തൊട്ട ആലപ്പുഴയിലെ ഈ പാട്ടു സംഘത്തിന് 50 വയസ്. ആഘോഷങ്ങൾ ഇന്ന് ആലപ്പുഴയിൽ നടക്കും.

1970 ൽ ആലപ്പുഴയിലെ കലാകാരൻമാരും കലാസ്വാദകരുമായ ചെറുപ്പക്കാരുടെ കൂട്ടായ്മയയാണ് തുടക്കം.. അമേച്വർ നാടകങ്ങളും സംഗീത പരിപാടികളും ഇവർ സംഘടിപ്പിക്കും. വാടകയ്ക്കെടുത്ത സംഗീതോപകരണ ങ്ങ ളുമായി വ്യത്യസ്ത പേരുക ലായിരുന്നു പരിപാടികൾ അവതരിപ്പിച്ചിരുന്നത്. പ്രശസ്തമായ ഭീമ ജ്യൂവലേഴ്സിന്റെ ഉടമയായ ഭീമ ഭട്ടരുടെ മകൻ ബിന്ദു മാധവ് ഈ സംഘത്തിൽ വന്നതോടെ ആധുനിക ഇലക്ട്രോണിക് സംഗീതോപകരണങ്ങൾ ട്രൂപ്പിന് സ്വന്തമായി.

സംഘത്തിന് ബ്ലൂ ഡയമണ്ട്സ് എന്ന പേരു നൽകിയതും ബിന്ദു മാധവ് ആണ്. 1973 ൽ ബിന്ദു മാധവിന്റെ വിവാഹ സൽക്കാരവേളയിലായിരുന്നു ഔദ്യോഗിക ഉദ്ഘാടനം. എ.ആർ റഹ്മാന്റെ പിതാവ് ആർ.കെ ശേഖറും എം.കെ അർജുനനും കുമരകം രാജപ്പനും ചേർന്നാണ് തിരിതെളിച്ചത്.

ഇടവ ബഷീർ, പട്ടണക്കാട് പുരുഷോത്തമൻ, കെ.ജി മർക്കോസ്, സുദീപ് കുമാർ, ദലീമ , മിൻ മിനി, ജെൻസി ആന്റണി, ലതിക എന്നിവരെല്ലാം ബ്ലൂ ഡയമണ്ട്സിലൂടെ സംഗീത പ്രേമികളുടെ ഹൃദയം കവർന്നവർ . ഇന്ന് ബ്ലൂ ഡയമണ്ട്സിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമാകും. ഫാസിലും ദലീമയും സുദീപും അടക്കമുള്ളവർ ഇന്നത്തെ ആഘോഷത്തിലും മെഗാഷോയിലും പങ്കുചേരാനെത്തും. അര നൂറ്റാണ്ട് മുൻപ് തുടങ്ങിയ സംഗീത യാത്ര പതിനായിരക്കണക്കിന് വേദികൾ പിന്നിട്ട് ഭീമാസ് ബ്ലൂ ഡയമണ്ട്സ് ഇന്നും തുടരുകയാണ്.