റെഡ് അലര്‍ട്ടിലും വീര്യം ചോരാതെ തിരഞ്ഞെടുപ്പ് പ്രചാരണം

election-campaighn
SHARE

റെഡ് അലര്‍ട്ടിലും വീര്യം ചോരാതെ തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണം. കനത്തമഴ വകവയ്ക്കാതെയാണ് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ അടക്കമുള്ള നേതാക്കള്‍ പ്രചാരണ രംഗത്തുള്ളത്. വോട്ടെടുപ്പ് അടുത്തതോടെ മുന്നണികളെല്ലാം കളം നിറഞ്ഞ പ്രവര്‍ത്തനത്തിലും പ്രചാരണത്തിലുമാണ്. തൃക്കാക്കര മുണ്ടംപാലത്തുനിന്നാണ് ഇടതുമുന്നണി പ്രചാരണം ആരംഭിച്ചത്. ഇ.പി. ജയരാജന്‍, മന്ത്രി പി. രാജീവ്, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് അടക്കമുള്ളവര്‍ പ്രചാരണയോഗത്തില്‍ പങ്കെടുത്തു. 

ത‍‍ൃക്കാക്കരയിലൂടെ ഇടതുമുന്നണി നൂറു തികയ്ക്കുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ആവര്‍ത്തിച്ചു. തൃക്കാക്കരയില്‍ വിജയം ഉറപ്പെന്ന് എം സ്വരാജും പറഞ്ഞു. മണ്ഡലത്തില്‍ മൂന്നാംഘട്ട പ്രചാരണമാണ് ഇടതുമുന്നണി നടത്തുന്നത്.

MORE IN KERALA
SHOW MORE