മടിയില്‍ തല വച്ചു കിടക്കുന്ന ഷഹന; ബോധമില്ലെന്ന് പറഞ്ഞു: വീട്ടുടമ

shahana-kozhikode
SHARE

ഷഹനയും സജാദും തമ്മിൽ നിരന്തരം വഴക്കിട്ടിരുന്നതായും പല തവണ വീടൊഴിഞ്ഞ് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നതായും വീടിന്റ ഉടമസ്ഥൻ ജസാർ മനോരമ ന്യൂസിനോട് പറഞ്ഞു. ഷഹന മരിച്ചു കിടന്ന വീട്ടിലേക്ക് ആദ്യം എത്തിയതും ജസാറായിരുന്നു. ബിജി തോമസ് തയാറാക്കിയ വിഡിയോ റിപ്പോര്‍ട്ട് കാണാം: 

കോഴിക്കോട് പറമ്പില്‍ ബസാറില്‍ മോഡലായ യുവതി മരിച്ച നിലയില്‍ കണ്ടത് രാവിലെയാണ്‍. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി ഷഹന ആണ് മരിച്ചത്. ഭര്‍ത്താവ് സജാദ് പൊലീസ് കസ്റ്റഡിയില്‍. ഷഹനയുടെ മരണം കൊലപാതകമെന്ന് മാതാവും സഹോദരനും ആരോപിച്ചു. ഭര്‍ത്താവ് സജാദ് ഷഹനയെ നിരന്തരം പീഡിപ്പിച്ചിരുന്നെന്ന് മാതാവ് ഉമൈബ മനോരമ ന്യൂസിനോടു പറഞ്ഞു. ഇന്ന് ഷഹനയുടെ ജന്മദിനമാണെന്നും ആത്മഹത്യ ചെയ്യില്ലെന്നും മാതാവും സഹോദരനും പറഞ്ഞു. 

ഷഹനയുടെ മുറിയിലെ ജനൽ കമ്പിയിൽ പ്ലാസ്റ്റിക് കയർ കെട്ടിയ നിലയിൽ കണ്ടെത്തിയിട്ടുണ്ടന്ന്  മുറിയിൽ പരിശോധന നടത്തിയ പൊലീസ്. പക്ഷെ ഇതുപയോഗിച്ച്  ആത്മഹത്യ ചെയ്യാൻ പറ്റുമോയെന്നതിൽ സംശയമുണ്ട്. മുറിയിൽ നിന്ന് പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയതായും ഉദ്യോഗസ്ഥർ മനോരമ ന്യൂസിനോട് പറഞ്ഞു.

സജാദ് ഷഹനയുമായി സിനിമയുടെ പ്രതിഫലത്തെച്ചൊല്ലി വഴക്കിട്ടിരുന്നെന്ന് എ.സി.പി കെ.സുദര്‍ശന്‍. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും എ.സി.പി കെ.സുദര്‍ശന്‍ പറഞ്ഞു

MORE IN KERALA
SHOW MORE