അന്ന് മൊബൈൽ ഫ്ലാഷ്; ഇപ്പോൾ മെഴുകുതിരി; മഹാരാജാസിലെ പരീക്ഷ നടത്തിപ്പ് വിവാദത്തിൽ

maharajas-college
SHARE

മൊബൈല്‍ ഫ്ളാഷ് ലൈറ്റ് ഉപയോഗിച്ചതിന്റെ േപരില്‍ കോടതി റദ്ദാക്കിയ പരീക്ഷ വിദ്യാര്‍ഥികള്‍ വീണ്ടും എഴുതിയത് മെഴുകുതിരിവെട്ടത്തില്‍. എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികളാണ് മെഴുകുതിരി വെട്ടത്തില്‍ പുനഃപരീക്ഷ എഴുതിയത്. എസ്എഫ്ഐയുടെ നേതൃത്വത്തില്‍ കോളജ് അധികൃതര്‍ക്കെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു.

അന്ന് മൊബൈല്‍ ഫ്ളാഷ് ലൈറ്റ്.. ഇന്ന് മെഴുകുതിരി.. മഹാരാജാസ് കോളജില്‍  പരീക്ഷയെഴുതാന്‍ എത്തുന്ന കുട്ടികള്‍ പരീക്ഷാസാമഗ്രികളോടൊപ്പം മൊബൈലോ മെഴുകുതിരിയോ കയ്യില്‍ കരുതേണ്ട അവസ്ഥയാണ്. മൊബൈല്‍ ഫ്ലാഷ് ൈലറ്റില്‍ എഴുതിയതെന്ന കാരണത്താല്‍ റദ്ദാക്കിയ പരീക്ഷ വീണ്ടും നടത്തുമ്പോഴാണ് വീണ്ടും വൈദ്യുതി തടസപ്പെട്ടതും, മെഴുകുതിരി വെളിച്ചത്തില്‍ പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥികളോട് അധ്യാപകര്‍ ആവശ്യപ്പെട്ടതും.

ഒരു മണിക്കൂറോളം വൈദ്യുതി തടസപ്പെട്ടതായാണ് പരാതി. രണ്ടാഴ്ച മുമ്പാണ് കോളജില്‍ പരീക്ഷ നടത്തിപ്പിനിടെ വൈദ്യുതി തടസപ്പെട്ടതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ച് പരീക്ഷ എഴുതിയത്. ഇത് വിവാദമായിരുന്നു. അഡീഷണല്‍ ചീഫ് സൂപ്രണ്ടിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ബിരുദാനന്തര ബിരുദ പരീക്ഷയുള്‍പ്പെടെയുള്ള നാല് പരീക്ഷകള്‍ അന്ന് റദ്ദാക്കി. 

വൈദ്യുതി തടസം മൂലം പരീക്ഷ റദ്ദാക്കിയിട്ടും എന്തുകൊണ്ടാണ് പ്രശ്നത്തിന് പരിഹാരം കാണാത്തതെന്ന വിദ്യാര്‍ഥികളുടെ ചോദ്യത്തിന് കോളജ് അധികൃതര്‍ക്ക് മറുപടിയില്ല. മാധ്യമങ്ങളോടും സംസാരിക്കാന്‍ തയാറായില്ല. 

MORE IN KERALA
SHOW MORE