വൃക്ക ചുരുങ്ങുന്നു; മാറ്റി വയ്ക്കണം; കനിവ് തേടി ബിന്ദ്യ

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ഇടുക്കി ഇളംദേശം സ്വദേശിനിയായ ഇരുപത്തിയഞ്ചുകാരി. വൃക്ക ചുരുങ്ങുന്ന രോഗം ബാധിച്ച ബിന്ദ്യ ബൈജുവിന് ജീവന്‍ നിലനിര്‍ത്താന്‍ ശസ്ത്രക്രിയ എത്രയും പെട്ടെന്ന് നടത്തണം.

പാട്ടുകാരിയാവണമെന്നായിരുന്നു ബിന്ദ്യയുടെ ആഗ്രഹം. പക്ഷെ അപ്രതീക്ഷിതമായെത്തിയ രോഗം എല്ലാം തകര്‍ത്തു. പഠനം മുടങ്ങി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആശുപത്രികളിലാണ് ബിന്ദ്യയുടെ ജീവിതം.   സഹോദരി കിഡ്ണി നല്‍കാന്‍ തയാറാണ്. പക്ഷെ പത്ത് ലക്ഷത്തോളമുള്ള ചികില്‍സ ചെലവ് ഈ കുടുംബത്തിന് താങ്ങാനാകില്ല. 

ശസ്ത്രക്രിയ കഴിഞ്ഞാലും മാസം ഇരുപതിനായിരം രൂപ മരുന്നിനും മറ്റുമായി വേണം. കരള്‍ രോഗബാധിതനായിട്ടും കൂലിപണി ചെയ്താണ് അച്ഛന്‍ ഈ വീടിന് വാടക കണ്ടെത്തുന്നത്. സുമനസുകളുടെ സഹായങ്ങളിലാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ.

Name Bindhya Baiju

Account number- 99980114578086

Ifsc- FDRL0009998

Branch- Federal bank Velliyamattom

Google pay- 8156942383