അലിഫിന് ഇനി സ്കൂട്ടറോടിച്ച് വരാം; കൈത്താങ്ങായി സംസ്കാര സാഹിതി

തന്റെ സുഹൃത്തുക്കളുടെ തോളിലേറി കോളജിലേക്ക് എത്തുന്ന അലിഫ് മുഹമ്മദ് എന്ന വിദ്യാര്‍ഥിയുടെ ചിത്രവും വാർത്തയുമൊക്കെയാണ് കുറച്ച് ദിവസങ്ങളായി വൈറലാകുന്നത്.സ്താംകോട്ട ഡിബി കോളേജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായ അലിഫ് സഹപാഠികളായ ആര്യയുടേയും അര്‍ച്ചനയുടേയും തോളിലേറി കോളേജ് ഡേയ്ക്ക് ക്യാംപസിലേക്ക് വരുന്ന ചിത്രമായിരുന്നു വൈറലായത്. 

എന്നാൽ ഇനി മുതൽ അലിഫ് കോളജിലെത്തുക സ്കൂട്ടറിലായിരിക്കും. സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റിയാണ് അലിഫിന് മുച്ചക്ര ഹോണ്ട സ്കൂട്ടർ സമ്മാനിച്ചത്. ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് അലി വാഹനം അലിഫിന് സമ്മാനിച്ചു. സിആര്‍ മഹേഷ് എംഎല്‍എയുമൊത്ത് അലിഫിന്റെ വീട്ടിലെത്തി ആര്യാടൻ ഷൗക്കത്ത് അലിഫിനെ കണ്ടു. ‌‌ഇതേക്കുറിച്ച് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിപ്പും ചിത്രങ്ങളും പങ്കുവെച്ചു. 

ആര്യാടൻ ഷൗക്കത്തിന്റെ കുറിപ്പ്: 

ആലിഫ് ഇത്രയും കാലം കോളേജിലെത്തിയത് സഹപാഠികളുടെ സഹായത്തോടെ. ഇനി സ്വന്തം സ്കൂട്ടറോടിച്ച് കോളേജിലെത്തും.

സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റി ആലിഫിനായി ഒരുക്കിയിരിക്കുന്നത് മുച്ചക്ര ഹോണ്ട സ്കൂട്ടറാണ്.

ശാസ്താംകോട്ട ഡി ബി കോളേജിലെ ബികോം വിദ്യാർത്ഥിയായ ആലിഫിനെ സുഹൃത്തുക്കൾ ആര്യയും അർച്ചനയും തോളിലേറ്റുന്ന ചിത്രം പകർത്തിയത് ജഗൻ തുളസീധരനാണ്.

സി ആർ മഹേഷ് എം എൽ എ യുമൊത്ത് ആലിഫിനെ വീട്ടിൽ ചെന്ന് കണ്ടു.സംസ്കാര സാഹിതി ഭാരവാഹികളായ കെ എം ഉണ്ണികൃഷ്‌ണൻ,എബി പാപ്പച്ചൻ,ഇക്ബാൽ കരുനാഗപ്പള്ളി,

ഷാഫി ചെമ്മാത്ത്,കെ എസ് യു  യൂത്ത് കോൺഗ്രസ് ഭാരവാഹികളായ 

നിധിൻ കുന്നത്തൂർ,കെ എസ് യു ജില്ല സെക്രട്ടറി ഹാഷിം സുലൈമാൻ,

കോളേജ്‌ യൂണിയൻ ചെയർമാൻ 

ആസിഫ് മുഹമ്മദ്,യൂണിറ്റ് പ്രസിഡന്റ് അർഷാദ് എന്നിവരോടുള്ള കടപ്പാട് അറിയിക്കുന്നു.