തിരുവാഭരണ ഘോഷയാത്ര പന്തളത്ത്; സ്വീകരണം

മകരവിളക്കുല്‍സവത്തിനായി ശബരിമലയ്ക്കു കൊണ്ടുപോയ തിരുവാഭരണങ്ങള്‍ പന്തളത്ത് മടക്കി എത്തിച്ചു. തിരുവാഭരണ ഘോഷയാത്രയെ വലിയപാലത്തിന് സമീപത്തു നിന്നു വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. ആഭരണങ്ങള്‍ സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയിലേക്ക് മാറ്റി.

രാവിലെ ഏഴുമണിയോടെ പന്തളത്ത് എത്തിയ ഘോഷയാത്രയെ വലിയപാലത്തിന് സമീപത്തു വെച്ച് ആചാരപൂര്‍വം എതിരേറ്റു. മണികണ്ഠനാല്‍ത്തറ ചുറ്റി സ്രാമ്പിക്കല്‍ കൊട്ടാരത്തിലേക്ക്. പൂജകള്‍ക്ക് ശേഷം തിരുവാഭരണങ്ങള്‍ സുരക്ഷിത മുറിയിലേക്ക് മാറ്റി.

ഇനി കുഭമാസത്തിലെ ഉത്രം നാളിലും വിഷുദിനത്തിലുമാണ് വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ തിരുവാഭരണ ദര്‍ശനമുള്ളത്. വ്യാഴ്ച്ചയാണ് തിരുവാഭരണഘോഷയാത്ര സന്നിധാനത്ത് നിന്നു മടക്കയാത്ര ആരംഭിച്ചത്. കുഭമാസ പൂജകള്‍ക്കായി ഫെബ്രുവരി പന്ത്രണ്ടാം തീയതി വൈകുന്നേരം ശബരിമല നട തുറക്കും.