പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കിയില്ല; കുടിവെള്ളം പാഴായത് ഒന്നരദിവസം

water-loss
SHARE

ജല അതോറിറ്റിയുടെ പിടിവാശി കാരണം കോഴിക്കോട് മലാപ്പറമ്പില്‍ കുടിവെള്ളം പാഴായത് ഒന്നരദിവസം. റോഡ് പണിക്കിടെ പൊട്ടിയെ പൈപ്പ് നന്നാക്കിയില്ലെന്ന് മാത്രമല്ല, ഒാഫീസില്‍ നേരിട്ട് പോയി പരാതിപ്പെട്ടിട്ടും വാല്‍വ് അടയ്ക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ തയാറായില്ലെന്ന് നാട്ടുകാര്‍  പറയുന്നു.

ദേശീയപാത വീതി കൂട്ടുന്ന പണികള്‍ക്കിടയിലാണ് ഇന്നലെ (ശനി) രാവിലെ പത്തുമണിയോടെ  ഫ്ലോറിക്കന്‍ റോഡിലെ പൈപ്പ് പൊട്ടിയത്. എന്‍.എച്ച് വിഭാഗം പൈപ്പ് നന്നാക്കിക്കൊടുക്കാമെന്ന് പറഞ്ഞെങ്കിലും വാല്‍വ് അടച്ച് വെള്ളം നിര്‍ത്തികൊടുക്കാന്‍ ജല അതോറ്റിക്കാര്‍ തയാറായില്ല. വെള്ളം മുടങ്ങിയതോടെ ബുദ്ധിമുട്ടിലായ നാട്ടുകാര്‍ ഉദ്യോഗസ്ഥരെ ഫോണിലൂടെയും പിന്നെ നേരിട്ട് പോയും സ്ഥിതി ബോധ്യപ്പെടുത്തി. പക്ഷെ ഒരാള്‍പോലും തിരിഞ്ഞുനോക്കിയില്ല

തിരുവനന്തപുരത്ത് ജലഅതോറിറ്റിയുടെ പ്രധാന പരാതി സെല്ലില്‍ നേരിട്ട് വിളിച്ചിട്ടും പ്രയോജനമുണ്ടായില്ല. ഒടുവില്‍ രാവിലെ വീണ്ടും ജലഅതോറിറ്റിയുെട കോഴിക്കോട്ടെ ഒാഫീസില്‍ നേരിട്ട് പോയി സംസാരിച്ചതിന്ശേഷമാണ് വാല്‍വ് അടയ്ക്കാന്‍ ഒരു പ്ലംബറെ വിട്ടത്. വാല്‍വ് അടച്ചെങ്കിലും പ്രദേശത്തെ നൂറ്റിയന്‍പതോളം വീടുകളില്‍ കുടിവെള്ളമെത്താന്‍ ഇനിയും വൈകും. കുന്നില്‍ പ്രദേശമായ ഇവിടെ  ലോറിയില്‍ വെള്ളമെത്തിച്ചാണ് വീട്ടാവശ്യങ്ങള്‍ നടത്തുന്നത്.  

MORE IN KERALA
SHOW MORE