തെങ്ങ് ചതിക്കുമോ?; പരാതിപ്രളയം സൃഷ്ടിച്ച് പാലങ്ങൾക്ക് നടുവിലെ തെങ്ങ്

treewb
SHARE

തെങ്ങ് ചതിക്കില്ലെന്നാണ്. പക്ഷെ നിലമറിയാതെ വളര്‍ന്ന ഒരു തെങ്ങിനെക്കുറിച്ച് പരാതിപറയുകയാണ് നാട്ടുകാര്‍ . കൊച്ചി എളംകുളത്തെ മെട്രോ സ്റ്റേഷന് സമീപത്തെ പാലങ്ങള്‍ക്ക് നടുവിലെ തെങ്ങാണ് പരാതിക്ക് ആധാരം.

പരാതികള്‍ പലതായതോടെയാണ് ഈ തെങ്ങിനെതേടി ഞങ്ങളെത്തിയത്. എസ്എ റോഡിന് നടുവിലെ രണ്ട് പാലങ്ങൾക്കിടയിൽ മെട്രോ പാളത്തിൽ മുട്ടി നില്‍ക്കുന്ന തെങ്ങ് അപകടഭീഷണി ഉയര്‍ത്തുന്നുവെന്ന് പറയുകയാണ് നാട്ടുകാര്‍. മെട്രോ നിര്‍മാണത്തിനിടയില്‍ അപകടമില്ലെന്ന് കണ്ട് താഴെ കായലോരത്ത് നിലനിര്‍ത്തിയ െതങ്ങ് പക്ഷെ ഇപ്പോള്‍ മുകളിലേക്ക് കണ്ടമാനം വളര്‍ന്നു.  മെട്രോ സ്റ്റേഷന് സമീപം നിരന്തരം അപകടമുണ്ടാകുന്ന വളവ് ഭീഷണിയായി നിലനില്‍ക്കെയാണ് അടുത്ത തലവേദന നാട്ടുകാര്‍ ഉന്നയിക്കുന്നത്.  തെങ്ങ് വെട്ടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുമ്പോഴും മെട്രോയ്ക്ക് ഭീഷണിയില്ലാത്തതിനാല്‍ വെട്ടേണ്ടെന്നാണ് കെ.എം.ആര്‍.എല്ലിന്റെ നിലപാട്. 

MORE IN KERALA
SHOW MORE