അമ്മ പുലി നാടുവിട്ട് പോയിട്ടില്ലെന്ന ഭീതി; ഉറക്കം നഷ്ടപ്പെട്ട് ഉമ്മിനിയിലെ കുടുംബങ്ങൾ

SHARE
tiger-fear

പുലിക്കുഞ്ഞിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് വനംവകുപ്പ് അറിയിച്ചെങ്കിലും അമ്മ പുലി നാടുവിട്ട് പോയിട്ടില്ലെന്ന് ആവര്‍ത്തിച്ച് പാലക്കാട് ഉമ്മിനിയിലെ കുടുംബങ്ങള്‍. പലരും രാത്രിയില്‍ പുറത്തിറങ്ങാന്‍ ഭയക്കുകയാണ്. കെണി സ്ഥാപിച്ച് പുലിയെ പിടികൂടണമെന്ന ആവശ്യത്തില്‍‍ വനംവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നാണ് ആക്ഷേപം. കാട് വെട്ടിയാല്‍ കാഴ്ച തെളിയും. എന്നാല്‍ ഉള്ളിലെ ആധി മാറണമെങ്കില്‍ ഇതൊന്നുമല്ല വേണ്ടത്. 

പുലിയുടെ വരവുണ്ടാകുമെന്ന പേടിയില്‍ പലരുടെയും ഉറക്കം നഷ്ടപ്പെട്ടിട്ട് ദിവസങ്ങളായി. ഞായറാഴ്ച ഉച്ചയോെടയാണ് ഉമ്മിനിയിലെ ആള്‍ത്താമസമില്ലാത്ത പഴയ വീടിനുള്ളിലായി രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. പിന്നാലെ അമ്മ പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചു. ഒരാഴ്ച മാത്രം പ്രായമുള്ള രണ്ട് പുലിക്കുഞ്ഞുങ്ങളെയും കൂട്ടില്‍ വച്ചു. രാത്രിയിലെത്തിയ അമ്മ പുലി ഒരെണ്ണവുമായി മടങ്ങി. അടുത്ത ദിവസവും സമാന രീതി പരീക്ഷിച്ചെങ്കിലും രണ്ടാമത്തെ കുഞ്ഞിനെത്തേടി അമ്മ എത്തിയില്ല. ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് രണ്ടാമത്തെ കുഞ്ഞിനെ തൃശൂരിലെ പരിചരണ േകന്ദ്രത്തിലേക്ക് മാറ്റി. വനാതിര്‍ത്തിയില്‍ നിന്ന് ഏറെ അകലെയല്ലാത്ത സ്ഥലമായതിനാലും ഏക്കര്‍ക്കണക്കിന് തോട്ടമുള്ളതും പുലി ജനവാസമേഖല വിട്ട് പോകാനിടയില്ലെന്ന സംശയമാണ് നാട്ടുകാര്‍ അറിയിക്കുന്നത്. കരുതലിന്റെ കാര്യത്തില്‍ വനംവകുപ്പിന്റേത് മെല്ലെപ്പോക്കാണെന്നും ആക്ഷേപമുണ്ട്.

MORE IN KERALA
SHOW MORE