പറന്ന് കാണാം കോവളം; പുതുവൽസരത്തിൽ ഒരു ഹെലികോപ്റ്റർ സവാരി

kovalam
SHARE

പുതുവല്‍സരത്തില്‍ കോവളം തീരം ഹെലികോപ്റ്ററില്‍ പറന്ന് കാണാന്‍ അവസരം. കഴിഞ്ഞദിവസം തുടങ്ങിയ ഹെലികോപ്റ്റര്‍ സഞ്ചാരം നാളെയും തുടരും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റേതാണ് പദ്ധതി.

തിരുവനന്തപുരത്ത് വിമാനമിറങ്ങുമ്പോള്‍ കാണുന്ന മനോഹരതീരം ഹെലികോപ്റ്ററില്‍ പറന്ന് കുറെക്കൂടി വ്യക്തമായി ആസ്വദിക്കാം.വിദേശരാജ്യങ്ങളിൽ വലിയ പണച്ചെലവുള്ള ഹെലികോപ്റ്റർ യാത്രയാണ് താങ്ങാവുന്ന നിരക്കില്‍ കോവളത്ത് അവതരിപ്പിക്കുന്നത്. എട്ടുമിനിറ്റ് യാത്രക്ക് 4500 രൂപ.പത്തുമിനിറ്റിന് 6000 രൂപയാണ് നിരക്ക്.കുടുംബാമായോ സുഹൃത്തുക്കളുമായോ ഹെലികോപ്റ്റർ കുറഞ്ഞചെലവിൽ ചാർട്ടർ ചെയ്യാനും വിവാഹം, ജന്മദിനം, വിവാഹ വാർഷിക ആഘോഷങ്ങൾ തുടങ്ങിയവ ഒരിക്കലും മറക്കാനാകാത്ത ഓർമ്മകളുമായി കാത്തുസൂക്ഷിക്കാനും  അവസരം നൽകുന്നു.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും  ടൂർ ഓപ്പറേറ്ററായ ഹോളിഡേ ഷോപ്പും ചേർന്നാണ്  ഹെലികോപ്റ്റർ സവാരി ഒരുക്കുന്നത്. 

MORE IN KERALA
SHOW MORE