കാളകൂറ്റൻ സ്‌കൂട്ടറിൽ ഇടിച്ചു; എ.എസ്.ഐയ്ക്കു ദാരുണാന്ത്യം

asi-death
SHARE

തൃശൂരിൽ വാഹനാപകടത്തിൽ എ.എസ്.ഐ മരിച്ചു. മണ്ണുത്തി സ്റ്റേഷനിലെ എ.എസ്.ഐ കുറ്റൂർ പള്ളിക്ക് സമീപം താമസിക്കുന്ന കവലക്കാട്ട് വീട്ടിൽ കെ.എ  ജോൺസൻ ആണ് മരിച്ചത്. വീട്ടിലേക്ക് പോകുന്നതിനിടെ കോവിലകത്തുംപാടത്ത് വെച്ച് ജോൺസൻ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ കാളകൂറ്റൻ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് റോഡിൽ വീണ ജോൺസണെ മറ്റ് യാത്രക്കാർ ചേർന്ന് അശ്വിനി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി പതിനൊന്നോടെയാണ് അപകടം.

MORE IN KERALA
SHOW MORE